ഗുരുതര അനാസ്ഥ,ലൈസൻസ് ഇല്ലാത്ത ബോട്ടുകൾക്കെതിരെ നടപടി എടുക്കണമെന്ന നിർദേശം മലപ്പുറത്ത് അട്ടിമറിക്കപ്പെട്ടു

Published : May 08, 2023, 04:30 PM IST
 ഗുരുതര അനാസ്ഥ,ലൈസൻസ് ഇല്ലാത്ത ബോട്ടുകൾക്കെതിരെ നടപടി എടുക്കണമെന്ന നിർദേശം മലപ്പുറത്ത്  അട്ടിമറിക്കപ്പെട്ടു

Synopsis

മലപ്പുറം ജില്ലാ വികസന സമതി തീരുമാനം എടുത്തത് കഴിഞ്ഞ വർഷം ഡിസംബറിൽ.മിനുട്സ് കോപ്പി ഏഷ്യാനെറ്റ്‌ ന്യൂസിന്

മലപ്പുറം:താനൂരിലെ ബോട്ട് ദുരന്തത്തിലേക്ക് നയിച്ചത് ഗുരുതര അനാസ്ഥ.ലൈസൻസ് ഇല്ലാത്ത ഉല്ലാസ ബോട്ടുകൾക്കെതിരെ നടപടി എടുക്കണമെന്ന നിർദേശം മലപ്പുറത്ത് ആട്ടിമറിക്കപ്പെട്ടു.മലപ്പുറം ജില്ലാ വികസന സമതി തീരുമാനം എടുത്തത് കഴിഞ്ഞ വർഷം ഡിസംബറിലാണ്.മിനുട്സ് കോപ്പി ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

താനൂരിൽ ബോട്ട് മുങ്ങി 22 പേർ  മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മലപ്പുറം ജില്ലാ കളക്ടറും  ജില്ലാ  പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും  പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

താനൂർ ബോട്ട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശികളായ 11 പേർക്ക് അന്ത്യവിശ്രമം ഒരുക്കിയത് ഒരേ സ്ഥലത്ത് . ഒന്നര വയസ്സുകാരി റഷീദയുടെയും ഏഴ് വയസ്സുകാരി ഫിദയുടെയുടെയുമടക്കമുള്ള കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം കണ്ടതോടെ പ്രിയപ്പെട്ടവരുടെ വേദന വിവരണാതീതമായി. പുത്തൻ കടപ്പുറം മദ്രസയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ദുരന്തത്തിന് ഇരകളായവർക്ക് അന്തിമോപചാരം അർപ്പിച്ചു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി