
മലപ്പുറം: മലപ്പുറം ഒഴൂരിൽ മഹാരാഷ്ട്ര സ്വദേശിയെ തട്ടികൊണ്ടുപോയി സ്വര്‍ണകവര്‍ച്ച നടത്തിയ കേസിൽ പ്രധാന പ്രതി പൊലീസ് പിടിയിലായി.ആതവനാട് സ്വദേശി ഫൈസലാണ് പൊലീസ് പിടിയിലായത്. കേസില്‍ എട്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് രണ്ടിന് വൈകുന്നേരം 4.30നായിരുന്നു കവർച്ച നടന്നത്. ജ്വല്ലറികളിലേക്ക് മൊത്തമായി സ്വർണം വിതരണം ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശിയായ മഹേന്ദ്ര സിങ് റാവു എന്നായാളെയാണ് ഏഴംഗ സംഘം അക്രമിച്ച് തട്ടികൊണ്ടുപോയി ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം കവര്‍ന്നത്.
കോഴിക്കോട് ശുഭ് ഗോൾഡ് എന്ന സ്ഥാപനത്തിന്‍റെ ഉടമ പ്രവീൺ സിങ് രാജ്പുതാണ് സ്ഥാപനത്തിലെ ജീവനക്കാരനായ മഹേന്ദ്ര സിങ് റാവു എന്നയാളുടെ കൈവശം തിരൂരിലെ ജ്വല്ലറികളിലേക്ക് സ്വര്‍ണം കൊടുത്തയച്ചത്. രണ്ടു കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 43.5ഗ്രാം ഉരുക്കിയ സ്വർണക്കട്ടിയുമാണ് പ്രതികൾ കവർച്ച നടത്തിയത്. തിരൂരിൽ ആരംഭിക്കുന്ന ജ്വല്ലറിയിലേക്കായി സ്വർണം കാണാനെന്ന വ്യാജേനയാണ് പ്രതികൾ യുവാവിനെ വിളിച്ചുവരുത്തിയത്.
മഹേന്ദ്ര സിങ് റാവുവിനെ ഒരു കാറിലേക്ക് കയറ്റി തട്ടിക്കൊണ്ടുപോകുകയും സ്വര്‍ണം കവര്‍ന്ന ശേഷം ഒഴൂർ ഭാഗത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. കവർച്ചയിൽ ഉൾപ്പെട്ട നിറമരുതൂർ സ്വദേശ മുഹമ്മദ് റിഷാദ് എന്ന ബാപ്പുട്ടി, തിരൂർ പച്ചാട്ടിരി സ്വദേശികളായ തറയിൽ മുഹമ്മദ് ഷാഫി, മരയ്ക്കാരകത്തു കളത്തിൽപറമ്പിൽ ഹാസിഫ്,താനൂർ ആൽബസാർ സ്വദേശി റമീസ്,പട്ടാമ്പി സ്വദേശി വിവേക്, മീനടത്തൂർ മന്നത്ത് നൗഫൽ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ കാർ ഓടിച്ചിരുന്ന ഡ്രൈവർ തിരുവേഗപ്പുറ സ്വദേശി രാജേഷ്, സഹായി ഇസ്ഹാക്ക് എന്നിവരും അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന ഇപ്പോള്‍ പടിയിലായ ഫൈസലാണ് കേസിന്‍റെ മുഖ്യസൂത്രധാരൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam