
മലപ്പുറം: വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ് നൂറോളം പേർക്ക് പരിക്കേറ്റു. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.ആറായിരത്തോളം പേരാണ് ഫുട്ബോൾ മത്സരം കാണാൻ ഗ്രൗണ്ടിലെത്തിയിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
ഇതിൽ മൂന്നു പേർക്ക് സാരമായ പരിക്കുകളുണ്ട്. പൂങ്ങോട് ഫ്രണ്ട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ജനകീയ സമിതി നടത്തിയ ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്. ഒരു മാസമായി നടന്നു വരുന്ന ടൂർണമെന്‍റിന്‍റെ ഫൈനൽ മത്സരം തുടങ്ങുന്നതിനു ഒരു മണിക്കൂർ മുന്‍പ് തന്നെ മൈതാനo കാണികളെക്കൊണ്ട് 'നിറഞ്ഞിരുന്നു. നൂറു രൂപ ടിക്കറ്റെടുത്ത് ഗ്രൗണ്ടിൽ പ്രവേശിപ്പിച്ച കാണികൾ മുളയും കവുങ്ങും കൊണ്ട് താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറിയിലേക്ക് നിയന്ത്രണമില്ലാതെ കയറിയിരുന്നു.അമിതഭാരമായതോടെ ഗ്യാലറി പൊട്ടിവീണു
കണക്കുകൂട്ടൽ തെറ്റിച്ച് കാണികൾ കൂട്ടത്തോടെ എത്തിയതോടെ സംഘാടകരുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കളി കാണാനെത്തിയവരെ ഗ്രൗണ്ടിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ സംഘർഷമുണ്ടാവുമെന്ന ഭയന്ന് സംഘാടകർ മുഴുവൻ ആളുകളേയും ടിക്കറ്റ് നൽകി ഗ്രൗണ്ടിലേക്ക് കയറ്റുകയും ചെയ്തു.
മത്സരത്തിന് അനുവാദം വാങ്ങിയിരുന്നെങ്കിലും നിയമ ലംഘനം നടന്ന സാഹചര്യത്തിൽ സംഘാടകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Updating...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam