ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്‌സ് സംഘങ്ങളുടെ തിരച്ചിൽ തുടങ്ങി, അടിയൊഴുക്ക് വെല്ലുവിളി

Published : May 08, 2023, 06:45 AM ISTUpdated : May 08, 2023, 06:49 AM IST
ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്‌സ് സംഘങ്ങളുടെ തിരച്ചിൽ തുടങ്ങി, അടിയൊഴുക്ക് വെല്ലുവിളി

Synopsis

എന്നാൽ പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും എൻഡിആർഎഫ് സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. അപകടത്തിൽപ്പെട്ടവർ ഒഴുകിപ്പോയതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.  

മലപ്പുറം : താനൂരിൽ ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്‌സ് തിരച്ചിൽ പുനരാരംഭിച്ചു. 21 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സുമാണ് രാവിലെ വെളിച്ചം വീണതോടെ തെരച്ചിൽ തുടങ്ങിയത്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവർത്തനത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും എൻഡിആർഎഫ് സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. അപകടത്തിൽപ്പെട്ടവർ ഒഴുകിപ്പോയതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.  

താനൂർ ബോട്ട് ദുരന്തം: മരണം 22 ആയി, 12 പേരെ തിരിച്ചറിഞ്ഞു; എൻഡിആർഎഫ് സംഘം തിരച്ചിൽ തുടങ്ങി

അനുവദനീയമായതിലും കൂടുതൽ പേരെ കയറ്റിയാണ് അപകടത്തിൽ പെട്ട അറ്റ്‍ലാന്റിക് ബോട്ട് സർവീസ് നടത്തിയതെന്നാണ് പ്രദേശവാസികളും ദൃക്സാക്ഷികളും പറയുന്നത്. അങ്ങനെയെങ്കിൽ കൂടുതൽ പേർ അപകടത്തിൽപ്പെട്ടിരിക്കാം. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ആളുകളെ തിരുകിക്കയറ്റി ആറ് മണിക്ക് ശേഷമാണ് ബോട്ട് പുറപ്പെട്ടത്. ആവശ്യത്തിന് ലൈഫ് ജാക്കറ്റുകളും ബോട്ടിലില്ലായിരുന്നുവെന്നാണ് രക്ഷാപ്രവർത്തകർ നൽകിയ വിവരം. ഇതെല്ലാമാണ് ഇത്ര വലിയൊരു ദുരന്തത്തിലേക്ക് എത്തിച്ചത്. 

താനൂർ ബോട്ടപകടം; ഏകോപിതമായുള്ള അടിയന്തിര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

 

 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി