
മലപ്പുറം: മലമ്പനി റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക രക്തപരിശോധനാ ക്യാമ്പുകൾ നടത്തും. ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്നറിയാനാണ് നീക്കം. പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗവും പൊന്നാനിയില്‍ നടന്നു.
മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന് അവലോക യോഗത്തില്‍ പൊന്നാനി നഗസഭാ ജനപ്രതിനിധികളും ആരോഗ്യ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു. നഗരസഭയില്‍ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനും രാത്രികാലങ്ങളിലും , സന്ധ്യാസമയത്തും വീടുകൾ കേന്ദ്രീകരിച്ച് ജൈവകൊതുകുനാശിനി സ്പ്രേ ചെയ്യാനും യോഗം തീരുമാനിച്ചു. കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. മലമ്പനി പിടിപെട്ട വാർഡ് 5 ന് പുറമെ സമീപവാർഡുകളായ 4,6,7,31 എന്നിവയിലും വീടുകൾ സന്ദർശിച്ച് രക്തം പരിശോധിച്ച് രോഗ നിർണയം നടത്തും.
മഴയുടെ തീവ്രത കുറയുന്ന മുറയ്ക്ക് ഫോഗിംഗ് നടത്തുവാനും ഇതിനാവശ്യമായ ഫോഗിങ് മെഷിനുകൾ വാങ്ങുവാനും യോഗത്തിൽ ധാരണയായി.മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ നഗരസഭ വരുത്തിയ വീഴ്ച്ചയാണ് മലമ്പനിപോലുള്ള പകര്‍ച്ച വ്യാധിക്ക് കാരണമായതെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇതിനിടെ മലമ്പനി ബാധിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അഥിതി തൊഴലാളി ആശുപത്രി വിട്ടു.ഇദ്ദേഹം താമസിച്ചിരുന്ന മമ്പാട് പഞ്ചായത്തും ആരോഗ്യ വകുപ്പുദ്യോഗസ്ഥരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇവിടെ രോഗം മറ്റാര്‍ക്കും പകര്‍ന്നിട്ടില്ലെന്ന് ഉറപ്പു വരുത്തിയതായി ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam