രാജ്യത്തിന്റെ പടിഞ്ഞാറ് മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ പോളിംങ് തുടങ്ങി. അമിത് ഷായുൾപ്പടെ കേന്ദ്രമന്ത്രിമാരുടെ നിരയിറങ്ങുന്ന ഗുജറാത്തും ഗോവയും, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. മോദി ഫാക്ടറിൽ എൻഡിഎയും പ്രതിപക്ഷ നിരയുടെ കെട്ടുറപ്പിൽ ഇന്ത്യ സഖ്യവും വിജയ പ്രതീക്ഷയിലാണ്.

09:09 AM (IST) May 07
ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദ് നിഷാൻ ഹയർ സെക്കന്ററി സ്കൂളിൽ എത്തിയാണ് മോദി വോട്ട് രേഖപ്പെടുത്തിയത്. അണികളെ അഭിവാദ്യം ചെയ്ത മോദി എല്ലാവരും വോട്ടെടുപ്പിൽ പങ്കുചേരണമെന്ന് ആഹ്വാനം ചെയ്തു. ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കനാമെന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ എല്ലാ ജനാധിപത്യ രാജ്യങ്ങൾക്കും മാതൃകയെന്നും മോദി പറഞ്ഞു.
09:04 AM (IST) May 07
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങാന്‍ സാധ്യത. ഇന്നലെ മിക്കയിടങ്ങളിലും ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. മറ്റ് സംഘടനകൾ സമരം ശക്തമാക്കിയത് സിഐടിയുവിനെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. പ്രതിദിന ലൈസൻസുകളുടെ എണ്ണം നാൽപതിലും കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വയ്ക്കുന്നത്.
08:51 AM (IST) May 07
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Read More
08:50 AM (IST) May 07
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റന്നാള്‍ പ്രഖ്യാപിക്കും.
08:49 AM (IST) May 07
ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് തുടങ്ങി. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യു പിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുക.