Published : Oct 25, 2022, 06:41 AM ISTUpdated : Oct 25, 2022, 09:31 PM IST

Malayalam News Highlights : ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു

Summary

200 വർഷത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ

Malayalam News Highlights : ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു

05:30 PM (IST) Oct 25

ദില്ലിയില്‍ മലയാളിയുടെ വീട് കത്തി നശിച്ചു

ദില്ലി ഇന്ദിരാപുരത്ത് മലയാളിയുടെ വീട് കത്തി നശിച്ചു. ഇന്ദിരാപുരത്ത് താമസിക്കുന്ന നിലമ്പൂർ സ്വദേശി രാജേഷിൻ്റെ വീടാണ് കത്തി നശിച്ചത്. ഇവർ താമസിക്കുന്ന അപ്പാർട്ട്മെൻ്റിലെ താഴത്തെ നിലയിൽ നിന്നാണ് തീപിടുത്തമുണ്ടായത്. 

05:29 PM (IST) Oct 25

'പ്രധാനലക്ഷ്യം സാമ്പത്തിക സ്ഥിരത ഉറപ്പാക്കല്‍'; ഋഷി സുനക്

സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് ആദ്യ അഭിസംബോധനയില്‍ ഋഷി സുനക് പറഞ്ഞു. ഭീമമായ സാമ്പത്തിക ഭാരം അടുത്ത തലമുറയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പറഞ്ഞ ഋഷി, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നും അറിയിച്ചു. പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ജനവിധി പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

05:29 PM (IST) Oct 25

ഋഷി സുനക് ചുമതലയേറ്റു

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെ കണ്ട ശേഷമാണ് ഋഷി സുനക് ചുമതലയേറ്റത്. 

05:27 PM (IST) Oct 25

ലൈംഗിക അതിക്രമ കേസ്, സിവിക് ചന്ദ്രന് ജാമ്യം

ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സാഹിത്യകാരൻ സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജ് എസ് കൃഷ്ണകുമാറാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണ രീതിയെ കുറിച്ച് നേരത്തെ ജഡ്ജ് കൃഷ്ണകുമാർ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. 2022 ഏപ്രിൽ 17 ന് പുസ്തക പ്രകാശന ചടങ്ങിനെത്തിയ യുവ എഴുത്തുകാരിക്ക് നേരെ സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. 

05:27 PM (IST) Oct 25

'മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം', എൽദോസിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

എൽദോസിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്. എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ടെന്നാണ് നിയമോപദേശം. 

03:18 PM (IST) Oct 25

​ഗുരുതരപരിക്കേറ്റ് സഹായത്തിന് അപേക്ഷിച്ച് 13 കാരി ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് നാട്ടുകാർ

ലക്നൗ: ​ഗുരുതരമായി പരിക്കേറ്റ് സഹായത്തിന് അപേക്ഷിച്ച പെൺ‌കുട്ടിയുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകാതെ നാട്ടുകാർ. മൊബൈലിൽ ദൃശ്യങ്ങൾ പകർത്താനുള്ള തിരക്കിലായിരുന്നു എല്ലാവരും. ഉത്തർപ്രദേശിലെ കനൗജിലാണ് ഈ ക്രൂരത അരങ്ങേറിയത്. ​ഗുരുതരമായി പരിക്കേറ്റ 13 കാരി പെൺകുട്ടി സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ പൊലീസെത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഒക്ടോബർ 23 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

 

03:02 PM (IST) Oct 25

ഇലന്തൂർ ഇരട്ട നരബലി കേസ് പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ല

ഇലന്തൂർ ഇരട്ട നരബലി സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് കണ്ടെത്തൽ.  
റോസിലി കേസിൽ ഉടൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഡിഎൻഎ പരിശോധന ഫലം വൈകുന്നതാണ് മൃതദേഹം വിട്ടുകൊടുക്കാൻ വൈകുന്നതിന് കാരണം.

02:37 PM (IST) Oct 25

ലൈംഗികാരോപണം തള്ളി കടകംപള്ളി സുരേന്ദ്രനും

സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപം നിഷേധിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാർട്ടിയോട് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കി.

02:37 PM (IST) Oct 25

വാട്ട്സ്ആപ്പ് തിരിച്ചെത്തി; ഇപ്പോള്‍ സന്ദേശങ്ങള്‍ അയക്കാം

മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് 12ന് ശേഷമാണ് ആഗോള വ്യാപകമായി തന്നെ വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. എന്നാല്‍ പലയിടത്തും ഇപ്പോഴും വാട്ട്സ്ആപ്പ് പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നാണ് എഎന്‍ഐ പറയുന്നത്. 

02:36 PM (IST) Oct 25

ശ്രീരാമകൃഷ്ണന് സ്വപ്നയുടെ മറുപടി; ചിത്രങ്ങള്‍ പുറത്തുവിട്ടു

 മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വപ്ന സുരേഷ്.  ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങള്‍  അടക്കമാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീരാമകൃഷ്ണന് സ്വപ്നയുടെ മറുപടി

12:26 PM (IST) Oct 25

കടുവയിപ്പോഴും കാണാമറയത്ത് പിടിക്കാനുറച്ച് വനംവകുപ്പ്; സഹായത്തിന് കുങ്കിയാനകൾ

ചീരാലിലെ കടുവയെ പിടിക്കാൻ തീവ്രശ്രമം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കടുവയെ പിടിക്കാൻ കുങ്കിയാനകളെ എത്തിക്കും. കൂടുവെച്ചോ മയക്കുവെടി വെച്ചോ കടുവയെ പിടി  കൂടുമെന്നും മന്ത്രി പറഞ്ഞു. 30  സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും അതിന് പുറമേ നൈറ്റ്മെയർ ക്യാമറ സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. 

11:55 AM (IST) Oct 25

നടപടിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങളെന്ന് കണ്ണൂർ വിസി; നിയമിച്ച ​ഗവർണർ തന്നെ ഉത്തരം പറയെട്ടെ

​ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് കണ്ണൂർ വിസി ​ഗോപിനാഥ് രവീന്ദ്രൻ.‌ സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ​ഗവർണറുടെ നടപടിയോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഷോ കോസിന് ഞാനെന്ത് മറുപടി കൊടുക്കണമെന്ന് അറിയില്ല. തന്നെ നിയമിച്ചവർക്കാണ് മറുപടി പറയാനാവുകയെന്നും വിസി പറഞ്ഞു. 

11:54 AM (IST) Oct 25

ജമീഷ മുബിൻ കേരളത്തിൽ വന്നത് അംജദ് അലിയെ കാണാൻ

കോയമ്പത്തൂർ സ്ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമീഷ മുബിന് വിയ്യൂർ ജയിലിലുള്ള എൻഐഎ കേസ് പ്രതി അംജദ് അലിയുമായി ബന്ധം. ജമീഷ മുബിൻ കേരളത്തിലെത്തിയത് അംജദ് അലിയെ കാണാനായിരുന്നുവെന്ന് സ്ഥിരീകരിച്ചു. 2020 ഒക്ടോബർ അഞ്ചിനാണ് ജമീഷ മുബിൻ കേരളത്തിലെത്തിയത്. 

11:29 AM (IST) Oct 25

കുറ്റം സമ്മതിച്ച് മാപ്പ് പറയണം, ബൈജു കൊട്ടാരക്കരയോട് കോടതി

 എന്തിനാണ് ഇത്തരം കാര്യങ്ങൾ വിളിച്ചു പറയുന്നത് എന്ന് കോടതി. പൊതുജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടമാക്കാൻ ആണോ.  അടുത്ത ചാനൽ ചർച്ചയിൽ പരസ്യമായി മാപ്പ് പറയണമെന്നും ഹൈക്കോടതി

10:09 AM (IST) Oct 25

സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ശ്രീരാമകൃഷ്ണൻ

സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.  ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ കൂറിച്ചു. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ട് പോകും. പാർട്ടിയുമായി ചർച്ച ചെയ്ത് സ്വപ്നക്കെതിരെ നിയമ നടപടി ആലോചിക്കുമെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. 

09:23 AM (IST) Oct 25

ജാർഖണ്ഡിൽ ബസ് കത്തി 2 മരണം

ജാർഖണ്ഡിൽ ബസ് കത്തി 2 മരണം. ബസിനകത്ത് കിടന്നുറങ്ങിയവരാണ് വെന്ത് മരിച്ചത്. ഉള്ളിൽ കത്തിച്ചു വച്ചിരുന്ന വിളക്കിൽ നിന്നാണ് തീ പടർന്നത്. ഡ്രൈവറും സഹായിയിയുമാണ് മരിച്ചതെന്ന് റാഞ്ചി പോലീസ് അറിയിച്ചു. 

09:22 AM (IST) Oct 25

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി

വയനാട് ചീരാലിൽ കടുവ വീണ്ടു പശുവിനെ കൊന്നു. പഴൂർ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് കൊന്നത്. ഇന്നലെ മാത്രം മൂന്ന് പശുക്കളെ കടുവ ആക്രമിച്ചു

09:20 AM (IST) Oct 25

കൊച്ചിയിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിനെ തിരഞ്ഞ് പൊലീസ്

ഇളംകുളത്ത് യുവതി കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട  മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന തൊഴിലാളിയായ രാം ബഹദൂറ് കേരളം വിട്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇവർ വീട്ടുടമയ്ക് നൽകിയ തിരിച്ചറിയൽ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ ദമ്പതികളുടെ പേരുകളിൽ പോലും അവ്യക്തത തുടരുകയാണ്. 

06:58 AM (IST) Oct 25

സിട്രാങ് ചുഴലിക്കാറ്റിൽ ബംഗ്ലാദേശിൽ കനത്ത നാശം

7 മരണം. രണ്ടര ലക്ഷം പേരെ ഒഴിപ്പിച്ചു. ബംഗാൾ അടക്കം വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത

06:54 AM (IST) Oct 25

ചീരാലിൽ വീണ്ടും കടുവ: പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസത്തിനിടെ കടുവ പിടികൂടിയത് 11 വളർത്തു മൃഗങ്ങളെ

06:52 AM (IST) Oct 25

വൈറ്റ് ഹൌസിലും ദീപാവലി ആഘോഷം: പങ്കുചേർന്ന് ജോ ബൈഡനും

ഇരുട്ടിന് മേൽ വെളിച്ചം നേടിയ വിജയമാണ് ദീപാവലിയെന്ന് ജോ ബൈഡൻ. ഇന്ത്യൻ വംശജ്ഞർ നേടിയെടുത്ത നേട്ടങ്ങളുടെ പുതിയ തെളിവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായുള്ള ഋഷി സുനകിൻ്റെ ജയമെന്ന് ബൈഡൻ. 

06:46 AM (IST) Oct 25

ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്നും നാളെയും സംസ്ഥാനത്ത് എൽഡിഎഫ് പ്രതിഷേധം

വിസിമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവർണർ മുന്നോട്ട് 

06:45 AM (IST) Oct 25

മല്ലികാർജ്ജുൻ ഖാർഗെ നാളെ എഐസിസി അധ്യക്ഷനായി ചുമതലയേൽക്കും

ഖാർഗെയുടെ അധ്യക്ഷതയിൽ രാജസ്ഥാൻ തെരഞ്ഞെടുപ്പ് സമിതി  യോഗം ചേരും