Published : Jul 12, 2022, 07:39 AM ISTUpdated : Jul 12, 2022, 09:55 PM IST

Malayalam News highlights : ശ്രീലങ്കൻ ജനതയ്ക്കുള്ള പിന്തുണ തുടരും : വിദേശ കാര്യമന്ത്രി

Summary

സബ്അമിഷനായി വിഷയം ഉന്നയിക്കും. മുഖ്യമന്ത്രി മറുപടി പറയും  പ്രതിപക്ഷ നേതാവ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു എന്നതിനെ ചൊല്ലിയുള്ള വിവാദം ഭരണ പക്ഷം ഉന്നയിക്കാൻ ഇടയുണ്ട്. ഇന്നത്തെ വാർത്തകൾ അറിയാം.

Malayalam News highlights : ശ്രീലങ്കൻ ജനതയ്ക്കുള്ള പിന്തുണ തുടരും : വിദേശ കാര്യമന്ത്രി

09:47 PM (IST) Jul 12

ജമ്മു കശ്മീരിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരരുടെ ആക്രമണം

ജമ്മു കശ്മീരിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരരുടെ ആക്രമണം. മൂന്ന് പോലീസുകാർക്ക് വെടിയേറ്റു. ഒരാളുടെ നില ഗുരുതരം. ശ്രീനഗറിലെ ലാൽ ബസാറിൽ ആണ് സംഭവം. സ്ഥലം സുരക്ഷാ സേന വളഞ്ഞു.

09:47 PM (IST) Jul 12

പേട്ടയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം പേട്ടയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെൺപാലവട്ടം സ്വദേശി അശ്വതിയാണ് മരിച്ചത്. 27കാരിയായ അശ്വതിയെ ഭർത്താവിന്റെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പായിരുന്നു അശ്വതിയുടെ വിവാഹം. 

09:45 PM (IST) Jul 12

മത്സ്യകയറ്റുമതിയിൽ ക്രമക്കേടെന്ന് പരാതി: ലക്ഷദ്വീപ് എംപി ഫൈസലിനെതിരെ സിബിഐ കേസെടുത്തു

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി  ചെയ്തതിൽ അടക്കം അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്, ദില്ലി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സിബിഐ പരിശോധന നടത്തുകയാണ്. 

09:45 PM (IST) Jul 12

കാഞ്ഞിരപ്പുഴ ഡാം : മൂന്ന് സ്പിൽവെ ഷട്ടറുകൾ 30  സെന്റീമീറ്ററായി  ഉയർത്തും

കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 13)   രാവിലെ 10 ന് ഡാമിലെ മൂന്ന് സ്പിൽവെ ഷട്ടറുകൾ  30 സെന്റീമീറ്ററായി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  നിലവിൽ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതവും റിവർ സ്ലൂയിസ്  അഞ്ച് സെന്റീ മീറ്റർ ഉയർത്തി  പുഴയിലേക്ക്  വെള്ളം  ഒഴുക്കുന്നുണ്ട്. കാഞ്ഞിരപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം

09:35 PM (IST) Jul 12

അൽഷിമേഴ്സ് രോഗിയായ ഭാര്യയെ കൊന്ന് ഭ‍ര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂർ  മലോൽ കൃഷ്ണൻ (74) ഭാര്യ കരിമ്പാലക്കണ്ടി നാരായണി (62) എന്നിവരാണ് മരിച്ചത്. നാരായണിയെ കിടപ്പുമുറിയിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലും ഭർത്താവ് കൃഷ്ണനെ അടുക്കള വരാന്തയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്.മരിച്ച നാരായണി കുറച്ചു നാളായി അൽഷിമേഴ്സ് രോഗം ബാധിച്ച് ചികിത്സയിലാണ്. ഭാര്യയുടെ അസുഖത്തിൻ്റെ  തീർത്ത മന: പ്രയാസമായിരിക്കാം   കാരണമെന്ന് പൊലീസ് നിഗമനം. 

09:32 PM (IST) Jul 12

ഉദയ്പൂർ കൊലപാതകം : രാജസ്ഥാനിൽ വിവിധയിടങ്ങളിൽ പരിശോധന നടത്തിയെന്ന് എൻഐഎ

ഉദയ്പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ വിവിധയിടങ്ങളിൽ പരിശോധന നടത്തിയെന്ന് എൻഐഎ. കേസിലെ പ്രതികളുടെയും ഇവരുമായി ബന്ധമുള്ളവരുടെയും താമസ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ ലാപ് ടോപ്പ് എന്നിവ പിടിച്ചെടുത്തു.

09:27 PM (IST) Jul 12

കൊച്ചിയിലെ സംഗീതയുടെ ആത്മഹത്യയിൽ ഭർത്താവടക്കം മൂന്ന് പേ‍ര്‍ അറസ്റ്റിൽ

കൊച്ചിയിൽ സംഗീത എന്ന ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുമേഷും ഭര്‍തൃമാതാവും അടക്കം മൂന്ന് പേർ അറസ്റ്റിൽ. സുമേഷ്, അമ്മ  രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. സുമേഷിന്റെ അമ്മ രമണിയെയു൦, സഹോദരന്റെ ഭാര്യ മനീഷയെയു൦  കുന്നംകുളത്തെ വീട്ടിൽ നിന്ന് വൈകീട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സുമേഷ് സെൻട്രൽ പൊലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു.  

03:44 PM (IST) Jul 12

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി, വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തി   എതിരാളികളുടെ  വൈരാഗ്യത്തിന് അഗ്നി പകരും

 രക്തസാക്ഷി ദിനാചാരണങ്ങള്‍  അമ്മമാരുടെയും  വിധവകളുടെയും  അനാഥരായ മക്കളുടെ വേദനക്ക് പകരമാകുന്നില്ല.രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും   അന്നം മുടക്കുകയാണ്. കൊലപാതകങ്ങള്‍   അന്വോഷിക്കുന്നതില്‍ പലപ്പോഴും  പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നുവെന്നും കോടതി .

03:31 PM (IST) Jul 12

HRDS സെക്രട്ടറി അജി കൃഷ്ണന് ജാമ്യമില്ല.1 ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു

ഇന്ന് വൈകുന്നേരം 4 മണി മുതൽ നാളെ വൈകുന്നേരം 4 മണി വരെയാണ് കസ്റ്റഡി.അജി കൃഷ്ണനെതിരെ സമാനമായ പരാതികളുണ്ട്, കൂട്ടുപ്രതികളെ കുറിച്ച് അറിയാനുണ്ട്. അതിനാൽ ജാമ്യം  നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു
 

02:47 PM (IST) Jul 12

പാലക്കാട് പോക്സോ കേസ്; തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ കണ്ടെത്തി

പാലക്കാട്ടെ പോക്സോ കേസിലെ ഇരയെ കണ്ടെത്തി. ഗുരുവായൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. 

02:30 PM (IST) Jul 12

വഞ്ചിയൂർ വിഷ്ണു വധം:ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

ഹൈക്കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. 13 പ്രതികളെയാണ് വെറുതെ വിട്ടത്

01:32 PM (IST) Jul 12

"സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ" എകെജി സെന്‍റര്‍ ആക്രമണ കേസില്‍ ഇ പി ജയരാജന്‍

എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടാത്തതില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.  "സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ " എന്നാണ് ജയരാജൻ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്. "കട്ടവർക്ക് പിടിച്ച് നിൽക്കാനറിയാം എന്ന് നമുക്കറിയാ"മെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. കെ സുധാകരന് മറുപടിയില്ല. തനിക്ക് ബോംബുമായി ഒരു പരിചയമില്ല, നിർമിക്കാനും എറിയാനും അറിയില്ല. ആശയ പരമായ പ്രതിഷേധമാണ് സി പി എമ്മിന്‍റെ രീതിയെന്നും ജയരാജന്‍ പറഞ്ഞു.

12:47 PM (IST) Jul 12

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ തിരുവനന്തപുരം പര്യടനത്തെ വിമർശിച്ച് മുഖ്യമന്ത്രി

കേരളാ സന്ദർശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസിൽ നിൽക്കുന്ന ചിത്രം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു..ലോകകാര്യങ്ങൾ നോക്കുന്ന തിരക്കുള്ള മന്ത്രി, കഴക്കൂട്ടത്തെ പാലം പണി നോക്കുന്നതിന് പിന്നിലെ ചേതോവികാരം അറിയാമല്ലോയെന്നും മുഖ്യമന്ത്രി

12:22 PM (IST) Jul 12

അറസ്റ്റ് നിയമങ്ങളിൽ ഭേദഗതി വേണം: സർക്കാരിനോട് സുപ്രീംകോടതി

അനിവാര്യ ഘട്ടങ്ങളിൽ മാത്രം അറസ്റ്റ് എന്ന ചട്ടം വ്യാപകമായി ലംഘിക്കപ്പെടുന്നുവെന്ന്  ജസ്റ്റിസ് എസ്.കെ.കൗൾ, ഇന്ത്യയിലെ ജയിലുകൾ വിചാരണ തടവുകാരെ കൊണ്ട് നിറയുകയാണെന്നും സുപ്രീംകോടതി

11:36 AM (IST) Jul 12

ഭക്ഷ്യസുരക്ഷ; വീട്ടുവീഴ്ചയില്ലാതെ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ സർക്കാർ വീട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹോട്ടലുകളെ ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

11:34 AM (IST) Jul 12

സ്വര്‍ണകടത്ത് കേസ് വിഡി സതീശന്‍റെ സബ്മിഷന് അനുമതിയില്ല

കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യം എന്ന് p രാജീവ്..നേരത്തെ അടിയന്തര പ്രമേയമായി ചർച്ച ചെയ്ത വിഷയം എന്ന് മാത്യു ടി തോമസ്. സബ് മിഷന് എതിരെ ക്രമ പ്രശ്നവുമായി ഭരണപക്ഷം. പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

11:18 AM (IST) Jul 12

യുട്യൂബ് വെളിപ്പെടുത്തല്‍: ശ്രീലേഖയ്ക്ക് എതിരെ കാനം,സർവീസിൽ ഇരിക്കുന്ന സമയത്ത് എന്ത് കൊണ്ട് പറഞ്ഞില്ല

അന്ന് പറയാൻ പറ്റാത്തതാണ് എന്ന് അറിയാവുന്നത് കൊണ്ടല്ലേ പറയാതിരുന്നത്.വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥർക്കുള്ള അസുഖമാണ് വെളിപ്പെടുത്തൽ.അത്തരം ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കണ്ട. ആരോപണം അന്വേഷണത്തെ ബാധിക്കുമോ എന്
അന്വേഷണ സംഘം പരിശോധിക്കട്ടെയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

11:16 AM (IST) Jul 12

സ്വര്‍ണകടത്ത് കേസ്: സബ്മിഷന്‍ അനുവദിക്കരുതെന്ന് നിയമമന്ത്രി

പ്രതിപക്ഷ നേതാവിന്റെ സബ്മിഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യം എന്ന് മന്ത്രി  p രാജീവ്.അനുമതി നൽകരുതെന്നും പി രാജീവ്.സബ് മിഷന് എതിരെ ക്രമ പ്രശ്നവുമായി ഭരണ പക്ഷം

11:13 AM (IST) Jul 12

കണ്ണൂര്‍ വളപട്ടണം ഐ.എസ്‌. കേസ്: മൂന്ന് പ്രതികളും കുറ്റക്കാരെന്ന് എന്‍ ഐ എ കോടതി.

 മിഥിരാജ് ,അബ്ദുൾ റസാഖ് ,ഹംസ  എന്നിവരാണ്  കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഐ എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യല്‍, യുഎപിഎ എന്നീവയുള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.
 

11:11 AM (IST) Jul 12

പാലക്കാട് പോക്സോ കേസ്; കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുള്‍പ്പെട്ട സംഘമെന്ന് മുത്തശ്ശി

കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശ്ശി പറയുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും  മർദ്ദിച്ചു. തന്‍റെ കൈക്ക് പരിക്കേറ്റു. വിചാരണക്ക് മുൻപ് മൊഴി മാറ്റിക്കാൻ നേരത്തേയും പല തവണ ശ്രമിച്ചു എന്നും മുത്തശ്ശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. (കൂടുതല്‍ വായിക്കാം)

10:38 AM (IST) Jul 12

യൂ ട്യൂബ് വീഡിയോ വെളിപ്പെടുത്തല്‍: ശ്രീലേഖയ്ക്ക് എതിരെ പ്രാഥമിക അന്വേഷണം തുടങ്ങി

കുസുമം ജോസഫ് നൽകിയ പരാതിയിലാണ് പോലീസ് നടപടി.വീഡിയോ പരിശോധിക്കും.പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തിൽ തീരുമാനം എടുക്കും

10:30 AM (IST) Jul 12

ആലഞ്ചേരിക്ക് സർക്കാരിൻ്റെ  ക്ലീൻ ചിറ്റ്

ഭൂമിയിടപാടിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ.ഇടപാടുകൾ കാനോൻ നിയമപ്രകാരമെന്ന് സർക്കാർ

10:11 AM (IST) Jul 12

വനിത കായിക താരത്തിന് നേരെ മോശമായി പെരുമാറ്റിയ പ്രതികള്‍ അറസ്റ്റില്‍

പാലായിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ വനിത കായിക താരത്തോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. പാലാ മുൻസിപ്പൽ സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗം സജീവ് കണ്ടത്തിൽ, പ്രകാശൻ എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

08:50 AM (IST) Jul 12

വനിതാ വ്ളോഗറെ അറസ്റ്റ് ചെയ്യാൻ വനംവകുപ്പ്

കാടിനുള്ളിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ വനിതാ വീഡിയോ വ്ളോഗർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്. വ്ളോഗർ അമല അനുവിനെ സൈബർ സെല്ലിൻറെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാൻ നീക്കം

08:49 AM (IST) Jul 12

മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യ

മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ച് ബിജെപി പ്രവർത്തകൻ പ്രജീവ് ഒളിവിലെന്ന് പൊലീസ്, ഫോൺ സ്വിച്ച് ഓഫ്  ചെയ്ത നിലയിൽ

07:43 AM (IST) Jul 12

കണ്ണൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമം

കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമം. പയ്യന്നൂരിലെ ആർ.എസ്.എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് അക്രമം  നടന്നത്. ബോംബേറിൽ ഓഫീസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല.

07:42 AM (IST) Jul 12

കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് നിയമം ലംഘിച്ച് ഓടുന്ന ബസുകളെ പിടികൂടാൻ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഏഷ്യാനെറ്റ് ന്യൂസിന്റെ 'കൊമ്പൻമാർ വാഴുന്ന റോഡ്' എന്ന വാർത്ത പരമ്പരയ്ക്ക് പിന്നാലെയാണ് നടപടി. നിയമം ലംഘിച്ച് ബസുകളിൽ മാറ്റം വരുത്തുന്നവർക്ക് ഷോപ്പുകളിലും മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും.

07:41 AM (IST) Jul 12

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തൃശൂരും മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

07:40 AM (IST) Jul 12

നിയമ സഭ ഇന്ന് വീണ്ടും ചേരും.

പെരുന്നാളിന്റെ അവധി ദിവസങ്ങൾക്ക് ശേഷം നിയമ സഭ ഇന്ന് വീണ്ടും ചേരും. സ്വർണ്ണക്കടത്ത് ഇന്നും പ്രതിപക്ഷം ചർച്ചയിൽ ആയുധമാക്കും. അതേസമയം പ്രതിപക്ഷ നേതാവ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു എന്നതിനെ ചൊല്ലിയുള്ള വിവാദം ഭരണ പക്ഷം ഉന്നയിക്കാൻ ഇടയുണ്ട്. ഇന്നത്തെ വാർത്തകൾ അറിയാം.