കൊല്ലം ഓയൂരിൽ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയ ആറ് വയസുകാരിക്കായി തെരച്ചിൽ ഊർജിതം. പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പരിശോധിച്ച് പൊലീസ്. പ്രതികളിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു. മോചനത്തിനായി സംഘം ആവശ്യപ്പെട്ടത് പത്തുലക്ഷം രൂപ.

10:53 AM (IST) Nov 28
കൊല്ലം ഓയൂരിൽ 6 വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ശുഭവാർത്തക്കായി കാത്തിരിക്കുന്നു എന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പൂയപ്പള്ളിയിലെ കുട്ടിയുടെ വീട് ഇന്ന് രാവിലെ അദ്ദേഹം സന്ദർശിച്ചിരുന്നു. സമയം നീണ്ടു പോകുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ പറഞ്ഞു.
10:53 AM (IST) Nov 28
കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും വിട്ടയച്ചേക്കും. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാർ വാഷിംഗ് സെന്റർ ഉടമയെ വിട്ടയച്ചേക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
10:52 AM (IST) Nov 28
സിൽക്യാര ടണൽ രക്ഷ ദൗത്യം തുടരുന്നു. പൈപ്പിനകത്ത് നിന്നുള്ള തുരക്കൽ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. ഇന്നലെ രാതി പത്ത് മണിയോടെ തുരക്കൽ ഒന്നര മീറ്റർ പിന്നിട്ടു. മറ്റ് പ്രതിസന്ധികൾ ഇല്ലെങ്കിൽ രക്ഷാപ്രവർത്തനം ഇന്ന് തന്നെ പൂർത്തിയാക്കാനാണ് ശ്രമം.
08:15 AM (IST) Nov 28
കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലെന്ന് സൂചന. സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. Read More
08:14 AM (IST) Nov 28
കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായ സംഭവത്തില്‍ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തും പൊലീസ് പരിശോധന. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്‍ററിലാണ് പൊലീസ് പരിശോധന നടത്തിയത്. Read More
07:15 AM (IST) Nov 28
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖ ചിത്രമാണ് പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോകുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.
07:15 AM (IST) Nov 28
കൊല്ലം പൂയപ്പള്ളിയിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി വ്യാപക തെരച്ചിൽ നടത്തി പൊലീസും നാട്ടുകാരും. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല.