മാധ്യമം വിവാദത്തിൽ കെ ടി ജലീലിനെ പൂർണമായി തള്ളി സിപിഎം. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. മന്ത്രിയായിരിക്കുമ്പോൾ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നുമാണ് സിപിഎം വിലയിരുത്തുന്നു. അതേസമയം, പ്രോട്ടോകോൾ ലംഘനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.
01:07 PM (IST) Jul 23
കണ്ണൂർ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ നന്ദിത പി കിഷോർ (16) ആണ് മരിച്ചത്. അലവിൽ നിച്ചുവയൽ സ്വദേശിയാണ് നന്ദിത. ഇന്ന് രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്.
12:50 PM (IST) Jul 23
മാധ്യമം വിവാദത്തിൽ കെ ടി ജലീലിനെ പൂർണമായി തള്ളി സിപിഎം. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. മന്ത്രിയായിരിക്കുമ്പോൾ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നുമാണ് സിപിഎം വിലയിരുത്തുന്നു. അതേസമയം, പ്രോട്ടോകോൾ ലംഘനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.
10:54 AM (IST) Jul 23
ഇന്ത്യൻ നിർമിത വിദേശ മദ്യം നിർമിക്കാനായി ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ താൻ നൽകിയ കേസ് ഹൈക്കോടതിയിൽ നില നിൽക്കെയാണ് പുതിയ നീക്കം. ഇതിനെതിരെ മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ചെന്നിത്തല
10:51 AM (IST) Jul 23
കണ്ണൂർ നടാലിൽ തീവണ്ടി തട്ടി ഒരാൾ മരിച്ചു. മരിച്ചത് എടക്കാടപ്പൻ സഹകരണ ബാങ്ക് ജീവനക്കാരൻ വി കെ മധു. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം
10:51 AM (IST) Jul 23
റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യാശ്രമം. തൃശൂർ റെയിൽവേ സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് 19 കാരൻ ആത്മഹത്യക്ക് ശ്രമിച്ചു.
കോഴിക്കോട് താമരശ്ശേരി സ്വദേശി കുന്നത്ത് വീട്ടിൽ നാഫി(19) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. റെയിൽവെ സ്റ്റേഷനിലെ ബാത്ത്‌റൂമിൽ വെച്ചാണ് സംഭവം.
10:51 AM (IST) Jul 23
റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യാശ്രമം. തൃശൂർ റെയിൽവേ സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് 19 കാരൻ ആത്മഹത്യക്ക് ശ്രമിച്ചു.
കോഴിക്കോട് താമരശ്ശേരി സ്വദേശി കുന്നത്ത് വീട്ടിൽ നാഫി(19) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. റെയിൽവെ സ്റ്റേഷനിലെ ബാത്ത്‌റൂമിൽ വെച്ചാണ് സംഭവം.
10:50 AM (IST) Jul 23
ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും. ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ലക്ഷദീപ് വിദ്യാഭ്യാസവകുപ് ഉത്തരവിറക്കി.
10:49 AM (IST) Jul 23
ഡബ്ബ് ചെയ്ത ചിത്രത്തിന് സിൻ സൗണ്ട് അവാർഡ് നൽകിയ സംഭവത്തിൽ ജൂറി പ്രതികരണം. നിർമ്മാതാക്കൾ തന്ന വിവരങ്ങളാണ് തെറ്റ് ധരിപ്പിച്ചതെന്ന് ജൂറി. സിൻ സൗണ്ട് ചിത്രമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. സിനിമ കണ്ടപ്പോൾ സിൻ സൗണ്ടല്ലെന്ന് മനസിലായില്ലെന്ന് ജൂറി അംഗം വിജി തമ്പി. ദൊള്ളു എന്ന ചിത്രത്തിനാണ് അവാർഡ് നൽകിയത്.
09:38 AM (IST) Jul 23
വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും ചിന്തൻ ശിബിരിൽ പങ്കെടുക്കില്ല. പങ്കെടുക്കാനാകില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു. ഉദയ്പൂരില്‍ നേരത്തെ നടന്ന ചിന്തന്‍ ശിബിരത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല.
09:37 AM (IST) Jul 23
എം എം മണിയെ തിരുത്തിയ ചരിത്രപരമായ റൂളിംഗ് സ്വയം വിമർശനം തന്നെയെന്ന് സ്പീക്കർ എം ബി രാജേഷ്.റൂളിംഗും മുഖ്യമന്ത്രി സഭയിൽ പറഞ്ഞതും പരസ്പര വിരുദ്ധമല്ലെന്നും സ്പീക്കർ എം ബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
09:33 AM (IST) Jul 23
പശ്ചിമ ബംഗാളിൽ മമത സർക്കാരിലെ മന്ത്രിയുടെ വസതിയിൽ ഇ ഡി റെയ്ഡ്. മന്ത്രി പാർത്ത ചാറ്റർജിയുടെ വീട്ടിലാണ് എൻഫോഴ്സ്മെന്റ് റെയ്ഡ് നടക്കുന്നത്. മുൻ വിദ്യാഭ്യാസ മന്ത്രിയായ പാർത്ഥ ചാറ്റർജി, നിലവിൽ വാണിജ്യ വ്യവസായ മന്ത്രിയാണ്
08:41 AM (IST) Jul 23
മണ്ണാർക്കാട്ടെ സദാചാര ആക്രമണം. ഒരാൾ അറസ്റ്റിൽ. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്വകൾ പരിശോധിച്ച ശേഷം കൂടുതൽ അറസ്റ്റെന്ന് പൊലീസ്.
08:38 AM (IST) Jul 23
ഉത്തർപ്രദേശിലെ ഹാത്രസിൽ കാൽനട തീർത്ഥാടക സംഘത്തിന് മേൽ ട്രക്കിടിച്ച് കയറി ആറ് മരണം.
ഹരിദ്വാറിൽ നിന്ന് ഗ്വാളിയോറിലേക്ക് മടങ്ങും വഴി പുലർച്ചെ 2.15 നാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവർ ഒളിവിൽ പോയി.
07:57 AM (IST) Jul 23
വിദേശ സർവ്വകലാശാലകളിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സർവകലാശാലകളിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാർലമെൻറിൽ.
07:44 AM (IST) Jul 23
ജലീലിനെ പൂർണമായി തള്ളി സിപിഎം. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ല. മന്ത്രിയായിരിക്കുമ്പോൾ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയെന്നാണ് വിലയിരുത്തൽ.
07:43 AM (IST) Jul 23
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം ഉറപ്പിക്കാൻ സിബിഎസ് ഇ വിദ്യാർത്ഥികളുടെ തിരക്ക്. ഓൺലൈനായി അപേക്ഷിക്കാൻ മൂന്ന് ദിവസം മാത്രം. മലബാറിലടക്കം സീറ്റുകൾ തികയില്ലെന്ന് ആശങ്ക.
07:41 AM (IST) Jul 23
പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. സമീപ ദിവസങ്ങളിലായി നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇത്തരത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് പേർ ഇന്നലെ അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു. സി പി എം പ്രവർത്തകരായ പയ്യന്നൂർ കാറമേൽ സ്വദേശി കശ്യപ് , പെരളം സ്വദേശി ഗനിൽ എന്നിവരാണ് അറസ്റ്റിലായത്.
07:41 AM (IST) Jul 23
വടകരയിൽ പൊലീസ് മർദനമേറ്റ് മരിച്ചെന്ന് പരാതി ഉയർന്ന സജീവന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് കൈമാറും. സജീവന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അസ്വഭാവിക മരണതിന് വടകര പോലീസ് എടുത്ത കേസിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.