കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങൾ മറികടക്കാൻ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. കേന്ദ്രം കടുപിടുത്തം തുടരുകയാണെങ്കിൽ ഭരണഘടനാവകാശങ്ങൾ മുൻനിർത്തി നീങ്ങാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
05:33 PM (IST) Jul 27
സ്പൈസ് ജെറ്റിന്റെ 50 ശതമാനം സർവീസുകൾ വെട്ടിക്കുറച്ചു. തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിലാണ് ഡിജിസിഎയുടെ നടപടി
04:47 PM (IST) Jul 27
പതിനേഴാം സാക്ഷി ജോളി ആണ് കൂറ് മാറിയത്.രഹസ്യമൊഴി പോലിസ് നിർബന്ധപ്രകാരം നൽകിയതാണ് എന്ന് ജോളി തിരുത്തി.ഇതോടെ കൂറുമാറിയവർ ഏഴായി.
04:33 PM (IST) Jul 27
വൈശാഖനും പ്രൊഫ: കെ.പി.ശങ്കരനും അക്കാദമി വിശിഷ്ടാംഗത്വം. കവിത പുരസ്കാരം അന്‍വര്‍ അലിക്ക്.നോവൽ പുരസ്കാരം 2 പേർക്ക്.ഡോ.ആർ.രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ,വിനോയ് തോമസിൻ്റെ പുറ്റ് എന്ന കൃതിക്കുമാണ് പുരസ്കാരം. ചെറുകഥക്കുള്ള പുരസ്കാരം ദേവദാസ് വി.എം / വഴി കണ്ടു പിടിക്കുന്നവർ.: നാടകം-പ്രദീപ് മണ്ടൂർ-നമുക്ക് ജീവിതം പറയാം
03:18 PM (IST) Jul 27
ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാനനിരക്ക് കുറക്കാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ റിട്ട് ഹർജി. കേരള പ്രവാസി അസോസിയേഷനാണ് ഹർജി നൽകിയത്. ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹർജി. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകിയ ചട്ടങ്ങൾ ചോദ്യം ചെയ്താണ് ഹർജി. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.
02:44 PM (IST) Jul 27
വീയപുരം സ്വദേശി അജിത് പി.വർഗീസിനാണ് മർദ്ദനമേറ്റത്. വീയപുരം എസ്ഐ സാമുവൽ മർദ്ദിച്ചെന്നാണ് പരാതി. അയൽവാസിക്കെതിരെ പരാതി നൽകാനെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്
01:25 PM (IST) Jul 27
പത്തനംതിട്ടയിൽ കൊടുമണ്ണിൽ നാലര വയസുകാരിക്ക് നേരെ പീഡന ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി വിദ്യാധരൻ (69) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ അക്ഷരം പഠിപ്പിച്ചിരുന്ന സ്ത്രീയുടെ ഭർത്താവാണ് പ്രതി.
01:18 PM (IST) Jul 27
തമിഴ്നാട്ടിൽ 24 മണിക്കൂറിനുള്ളിൽ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. ശിവഗംഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ വാർത്തയാണ് ഒടുവിൽ പുറത്തുവന്നത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. രണ്ടാഴ്ചക്കുള്ളിൽ തമിഴ്നാട്ടിൽ അഞ്ച് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം അഞ്ച് കുട്ടികളാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്.
01:17 PM (IST) Jul 27
ആഴിമലയിലെ കിരണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്.
12:40 PM (IST) Jul 27
സത്യപ്രതിഞ്ജാ ലംഘനം ഉണ്ടായോ എന്ന് കോടതിയ്ക്ക് പരിശോധിക്കാൻ ആകില്ലെന്ന് അഡ്വക്കറ്റ് ജനറൽ.ഹർജി തള്ളണമെന്നും എജി.ഹർജികൾ ആഗസ്റ്റ് 2 ന് പരിഗണിക്കാൻ മാറ്റി
12:31 PM (IST) Jul 27
കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയിൽ ഇരിക്കെ മരിച്ചു. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കൾ പറയുന്നു.
12:29 PM (IST) Jul 27
സ്കൂള്‍ വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം സ്കൂളിന്‍റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക. ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞാണ് എസ്എഫ്ഐ പ്രവർത്തകർ പ്രകടനത്തിന് കൊണ്ട് പോയതെന്നും പ്രകടനത്തിന് ശേഷം ഭക്ഷണം വാങ്ങി തന്നില്ലെന്നുമാണ് കുട്ടികൾ പറയുന്നത്.
12:20 PM (IST) Jul 27
വെളളിയാഴ്ച വരെയാണ് സസ്പെൻഡ് ചെയ്തത്.രാജ്യസഭയിൽ ഇന്നലെ പേപ്പർ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെൻഷൻ.
12:15 PM (IST) Jul 27
സംസ്ഥാനത്ത് മന്ത്രിമാരുടേയും എം എൽ എമാരുടേയും ശമ്പളം കൂട്ടും. ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ ഏകാംഗ കമ്മിഷനെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന്‍റേത് ആണ് തീരുമാനം.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ ആണ് കമ്മിഷമായി നിയോഗിച്ചത്. ആറ് മാസത്തിനുള്ളിൽ കമ്മിഷൻ റിപ്പോർട്ട് നൽകണം
12:02 PM (IST) Jul 27
നാട്ടുരാജാവ് ചോദ്യങ്ങളെ ഭയപ്പെടുന്നുവെന്ന് രാഹുൽ.സ്വേച്ഛാധിപതികൾക്കെതിരെ എങ്ങനെ പോരാടണമെന്ന് പ്രതിപക്ഷത്തിനറിയാമെന്നും രാഹുൽ ഗാന്ധി
11:44 AM (IST) Jul 27
ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ല .എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയി ?
ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
11:41 AM (IST) Jul 27
നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യംചെയ്യലിനായി സോണിയാ ഗാന്ധി ഇഡി ഓഫീസിലെത്തി. പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസവും സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്.
11:39 AM (IST) Jul 27
ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രി സഭാ യോഗത്തിൽ തീരുമാനം. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019 ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ മന്ത്രി സഭ ചുമതലപെടുത്തി.
11:06 AM (IST) Jul 27
അറസ്റ്റിനും പരിശോധനക്കുമുള്ള അധികാരങ്ങളും ശരിവച്ചു
10:55 AM (IST) Jul 27
തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്.
10:55 AM (IST) Jul 27
കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്‍റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്.
10:26 AM (IST) Jul 27
മിൽമ ചെയർമാൻ Kട മണി ഏഷ്യാനെറ്റ് ന്യൂസിനോട്.കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും.GST കൗൺസിലിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല നിലപാട് ഉണ്ടായാൽ വില കുറക്കും
10:24 AM (IST) Jul 27
വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ലെന്നും നഞ്ചിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്
06:40 AM (IST) Jul 27
അട്ടപ്പാടി മധുകേസിൽ സാക്ഷി വിസ്താരം ഇന്ന് വീണ്ടും തുടരും. വെള്ളിയാഴ്ച വിസ്തരിച്ച പതിമൂന്നാം സാക്ഷി സുരേഷിനെ തന്നെയാകും ഇന്നും വിസ്തരിക്കുക. മധുവിനെ പ്രതികൾ മർദിക്കുന്നത് കണ്ടെന്ന നിർണായക മൊഴി സുരേഷ് കഴിഞ്ഞ ദിവസം നൽകിയിരുന്നു.
06:39 AM (IST) Jul 27
സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎൽഎ ആയി തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
06:38 AM (IST) Jul 27
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും. ഏഴ് മണിക്കൂറോളം നേരമാണ് സോണിയ ഗാന്ധിയെ ഇന്നലെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചു.
06:38 AM (IST) Jul 27
സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുതുക്കുന്നത് കരുതലോടെ മതിയെന്ന് സംസ്ഥാനം. നിയമ വകുപ്പുമായി ആലോചിച്ച് തീരുമാനം എടുക്കാനാണ് റവന്യു വകുപ്പിന്‍റെ നീക്കം. നിലവിലെ വിജ്ഞാപനം റദ്ദാക്കണോ ഏജൻസികളെ നില നിർത്തണോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ട്.
06:37 AM (IST) Jul 27
കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങൾ മറികടക്കാൻ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. കേന്ദ്രം കടുപിടുത്തം തുടരുകയാണെങ്കിൽ ഭരണഘടനാവകാശങ്ങൾ മുൻനിർത്തി നീങ്ങാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. അതേസമയം 5% ശതമാനം ജിഎസ്ടി നടപ്പിലാക്കില്ലെന്ന കേരളത്തിന്‍റെ പ്രഖ്യാപനം നിയമപ്രശ്നത്തിനും കേന്ദ്രത്തിന്‍റെ കൂടുതൽ എതിർപ്പിനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.