Published : Nov 10, 2023, 07:59 AM ISTUpdated : Nov 15, 2023, 06:50 AM IST

Malayalam News Highlights : കണ്ടല ബാങ്ക് ക്രമക്കേട്; ഇഡി പരിശോധന ഇന്നും തുടരും

Summary

കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാങ്കിന്റെ മുൻ പ്രസിഡന്റ്‌ ഭാസുരാംഗനെ ചോദ്യം ചെയ്യുന്നതിൽ, ഡോക്ടർമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇഡി തീരുമാനമെടുക്കുക.

Malayalam News Highlights : കണ്ടല ബാങ്ക് ക്രമക്കേട്; ഇഡി പരിശോധന ഇന്നും തുടരും

08:02 AM (IST) Nov 10

'ഗണേഷിന് മന്ത്രിയാകാൻ തടസ്സമില്ല, വിചാരണ നേരിടുന്നത് കൊണ്ട് കുറ്റക്കാരനാകില്ല': ഇ പി ജയരാജൻ

മന്ത്രിസഭാ പുനഃസംഘടന നേരത്തെ തീരുമാനിച്ചത് പോലെ നടക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകും. ഗണേഷിനു മന്ത്രിയാകുന്നതിൽ ഒരു തടസ്സവും ഇല്ല. വിചാരണ നേരിടുന്നത് കൊണ്ട് ഗണേഷ് കുറ്റക്കാരൻ ആകുന്നില്ലെന്ന് ഇ പി ജയരാജൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. നവകേരള സദസ്സിന് മുൻപ് മന്ത്രിസഭാ പ്രവേശം വേണമെന്ന് കേരള കോൺഗ്രസ്‌ ബി ആവശ്യപ്പെട്ടിട്ടില്ലെന്നും  ഇ.പി.ജയരാജൻ പറഞ്ഞു.

08:01 AM (IST) Nov 10

കേരളവർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ്; റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തെരഞ്ഞെടുപ്പിന്‍റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ആയിരിക്കും വിധി പ്രസ്താവം. 

08:00 AM (IST) Nov 10

കൊലക്കേസ് പ്രതികൾക്ക് എൽഎൽബി പഠിക്കണം, അനുമതി നൽകി ഹൈക്കോടതി; സൗകര്യമൊരുക്കാൻ നിർദ്ദേശം

ജീവപര്യന്തം തടവുകാരായ രണ്ട് കൊലക്കേസ് പ്രതികൾക്ക് എൽഎൽബി റെഗുലർ കോഴ്സ് പഠിക്കാൻ ഹൈക്കോടതി അനുമതി. ഓൺലൈനായി ക്ലാസിലിരിക്കാൻ തടവുകാർക്ക് സൗകര്യമൊരുക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇതാദ്യമായാണ് റെഗുലർ കോഴ്സ് പഠിക്കാൻ തടവുകാർക്ക് അനുമതി നൽകുന്നത്. 

08:00 AM (IST) Nov 10

മന്ത്രിസഭ പുനഃസംഘടനയിൽ അന്തിമതീരുമാനം ഇന്ന്; ഉച്ചതിരിഞ്ഞ് എൽഡിഎഫ് യോഗം

മന്ത്രിസഭ പുനഃസംഘടന, മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്ന കാര്യത്തിൽ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും. വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യം ച‍ര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. 

07:59 AM (IST) Nov 10

ഗാസയിലെ ​ഹമാസ് കേന്ദ്രം തകർത്തെന്ന് ഇസ്രയേൽ; 50 പേരെ വധിച്ചെന്ന് അവകാശ വാദം, വെടിനിർത്തലിന് ഇടവേള നൽകും

ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സേന. അന്പതോളം ഹമാസുകാരെ വധിച്ചുവെന്നും ഐഡിഎഫ് അവകാശപ്പെടുന്നു. ദിവസവും നാല് മണിക്കൂർ വെടിനിർത്തൽ ഇടവേളകൾ നടപ്പാക്കാൻ ഇസ്രയേൽ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. 


More Trending News