Published : Oct 01, 2024, 06:01 AM IST

Malayalam News live: സ്വർണ്ണക്കടത്ത് കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുമോ?ഇന്നറിയാം

Summary

സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹർജി ഇന്ന് സുപ്രീംകോടതിയിൽ. വിചാരണ മാറ്റുന്നത് സംസ്ഥാനത്തെജുഡീഷ്യറിക്ക് കളങ്കമാകില്ലെന്ന് ഇഡി. അന്വേഷണം അട്ടിമറിക്കാന്‍ സർക്കാർ
ശ്രമിച്ചെന്നും വാദം

Malayalam News live: സ്വർണ്ണക്കടത്ത് കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുമോ?ഇന്നറിയാം

06:03 AM (IST) Oct 01

ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി, ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു.

06:02 AM (IST) Oct 01

സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുമോ?