പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിലായി. രാത്രി വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെൺകുട്ടിയുടെ മൊഴിയിൽ ഇന്നും കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. മൂന്നു പേരെ കൂടി പിടികൂടിയതോടെ പുതിയൊരു എഫ്ഐആർ കൂടി പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്തു.

09:00 AM (IST) Jan 12
തിരുവനന്തപുരം നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സി.കുമാർ, ആശ എന്നിവരാണ് മരിച്ചത്. സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്‍റാണ് മരിച്ച സി കുമാര്‍. ഇരുവരും തിരുവനന്തപുരം പേയാട് സ്വദേശികളാണ്.
06:57 AM (IST) Jan 12
സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് രാഹുൽ ഈശ്വറിനെ നടി ഹണി റോസ് നൽകിയ പരാതിയിൽ ഇന്ന് കേസെടുത്തേക്കും. എറണാകുളം സെൻട്രൽ പൊലീസിനാണ് നടി പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വർ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ആരോപണം. രാഹുലുമായി ബന്ധപ്പെട്ട് ഫേസ് ബുക് പോസ്റ്റുകളുടെയടക്കം പകർപ്പുകളും പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
06:57 AM (IST) Jan 12
തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ അടിമുടി ദുരൂഹത. ബന്ധുക്കളുടെ മൊഴിയിൽ വൈരുധ്യം. മരിച്ച ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നെന്നാണ് ബന്ധു പൊലീസിന് നൽകിയ മൊഴി. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അടുത്ത ബന്ധുവാണ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ, വ്യാഴാഴ്ച രാവിലെ 11ഓടെ ഗോപൻസ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകൻ രാജസേനന്‍റെ മൊഴി.
06:57 AM (IST) Jan 12
ബഹിരാകാശത്ത് ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിലെത്തി. ഉപഗ്രഹങ്ങള്‍ തമ്മിൽ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിങ് ഉടൻ ആരംഭിക്കും. ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. ഉപഗ്രഹങ്ങൾ 15 മീറ്റർ അകലത്തിലാണിപ്പോള്‍.