ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി പുലര്‍ച്ചെയോടെ മരിച്ചു. ദില്ലി ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേരാണ് മരിച്ചത്. മരിച്ച 18 പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. മരിച്ചവരിൽ ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും മോദി എക്സിൽ കുറിച്ചു.

08:36 AM (IST) Feb 16
ചാലക്കുടിയിൽ ബൈക്കപകടത്തിൽ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പട്ടി മറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. പോട്ട നാടുകുന്ന് വെച്ചാണ് അപകടമുണ്ടായത്. മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ കുടുംബസമേതമുള്ള ഒത്തുചേരലിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.
08:35 AM (IST) Feb 16
കേരളത്തിൽ വ്യവസായ വികസനമെന്ന നിലപാടിലുറച്ച് ശശി തരൂരിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റ്. വ്യവസായ വികസനവുമായി ബന്ധപ്പെട്ട് നയങ്ങളിൽ സിപിഎം വരുത്തിയ മാറ്റമാണ് ലേഖനമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശശി തരൂരിൽ വിശദീകരിക്കുന്നത്. കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുകൊണ്ടെഴുതിയ ലേഖനത്തെ ന്യായീകരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ കോണ്‍ഗ്രസ് സര്‍ക്കാരിലെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് തരൂര്‍ നേരത്തെയുള്ള നിലപാട് മയപ്പെടുത്തിയിട്ടുമുണ്ട്.