Published : Nov 17, 2023, 07:55 AM ISTUpdated : Nov 18, 2023, 07:54 AM IST

Malayalam News Highlights: ആലുവ പെൺകുട്ടിയുടെ കുടുംബത്തെ സാമ്പത്തികമായി തട്ടിച്ചതിൽ കേസ്

Summary

ഇന്നത്തെ പ്രധാന വാർത്തകളറിയാം 

Malayalam News Highlights: ആലുവ പെൺകുട്ടിയുടെ കുടുംബത്തെ സാമ്പത്തികമായി തട്ടിച്ചതിൽ കേസ്

08:02 AM (IST) Nov 17

ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും

കളമശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി. ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ ആകെ മരണം ആറായി. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ കഴിഞ്ഞ11 നാണ് മരിച്ചത്. സ്ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചു. സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്

08:02 AM (IST) Nov 17

നവ കേരള സദസ്സിന് നാളെ തുടക്കം

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസ്സിന് നാളെ തുടക്കം. ഇനി ഒരുമാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി പരാതികൾ കേൾക്കുകയാണ് സർക്കാർ. പ്രതിസന്ധി കാലത്തെ ധൂര്‍ത്തടക്കമുള്ള ആക്ഷേപങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്‍റെയും യാത്ര. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിക്കും. സര്‍ക്കാർ ചെലവിൽ പാര്‍ട്ടി പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

08:01 AM (IST) Nov 17

കർഷകൻ ജീവനൊടുക്കി

കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി. വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന മുടിക്കയം സുബ്രഹ്മണ്യൻ (71) ആണ് മരിച്ചത്. ക്യാൻസർ ബാധിതൻ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി സുബ്രഹ്മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.