ബിജെപിക്കായി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല എന്നത് ഉറച്ച തീരുമാനമെന്നും താൻ ചെയ്തത് തെറ്റാണോ ശരിയാണോ എന്നത് കാലം വിലയിരുത്തട്ടെ എന്നും സന്ദീപ് വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആർഎസ്എസ് പ്രതിനിധിയായ എ ജയകുമാറിന്‍റെ മുന്നിൽ പ്രശ്നങ്ങൾ പറഞ്ഞു. വയനാട്ടിൽ പ്രചാരണത്തിന്‍റെ ഏകോപന ചുമതല തന്നത് കെ സുരേന്ദ്രൻ ഔദാര്യമായി അവതരിപ്പിക്കരുത്. അത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. ചുമതല നന്നായി നിറവേറ്റിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.അപമാനിക്കപ്പെടില്ല എന്ന് സുരേന്ദ്രൻ നൽകിയ ഉറപ്പിലാണ് പാലക്കാട് പോയത്. എന്നാൽ, ആ ഉറപ്പ് തെറ്റിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
അതേസമയം, സന്ദീപ് വാര്യര്‍ പരസ്യ പ്രതികരണം ഒഴിവാക്കണമെന്നാണ് ആര്‍എസ്എസിന്‍റെ നിര്‍ദേശം. മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും ആര്‍എസ്എസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
10:25 AM (IST) Nov 05
കോൺഗ്രസിനോടുള്ള സമീപനത്തിൽ ‘യെച്ചൂരി നയം’ മാറ്റി സിപിഎം. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് സിപിഎമ്മിന്‍റെ നയം മാറ്റം വിശദീകരിക്കുന്നത്. ഇന്ത്യ മുന്നണിയിലെ പ്രവർത്തനം പാർലമെൻറിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോൺഗ്രസിന്‍റെ സാമ്പത്തിക നയങ്ങളോട് ശക്തമായി വിയോജിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.
10:24 AM (IST) Nov 05
അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറന്നല്ലൂർ സ്വദേശി വിവേകാണ് മരിച്ചത്. 23 വയസായിരുന്നു. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. പോസ്റ്റിലിടിച്ച ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണ വിവേക് അരമണിക്കൂറോളം ഇവിടെ കിടന്നു. ഇതുവഴി വാഹനത്തിൽ പോയവരൊന്നും സഹായിക്കാൻ തയ്യാറായില്ല. മാറനല്ലൂർ പൊലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്
10:23 AM (IST) Nov 05
നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന സന്ദീപ് വാര്യർക്ക് മറുപടിയുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യയരെ ഒതുക്കാൻ പറ്റുന്നത്ര വലിയ ആളല്ല താനെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു ബൂത്ത് പ്രസിഡന്റിനെ പോലും മാറ്റാനുള്ള കരുത്ത് തനിക്കില്ല. പിന്നെയാണ് വലിയ ആളുകളെ മാറ്റുന്നത്
10:23 AM (IST) Nov 05
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കെഎസ്ആര്‍ടിസിയുടെ സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചാണ് അപകടം. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ (68) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 ന് ശ്രീകാര്യം ഇളംകുളത്താണ് അപകടം നടന്നത്.
10:23 AM (IST) Nov 05
ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ റൂട്ട് കോട്ടയം വഴി ആക്കാമെന്നുള്ള റെയില്‍വെ മന്ത്രിയുടെ നിര്‍ദ്ദേശം അംഗീക്കരിക്കാനാവില്ലെന്ന് കെ.സി. വേണുഗോപാൽ എംപി. വന്ദേഭാരത് എക്‌സ്പ്രസ് കടന്ന് പോകാന്‍ എറണാകുളം-കായംകുളം പാസഞ്ചര്‍ സ്ഥിരമായി പിടിച്ചിടുന്നതിലുള്ള ബുദ്ധിമുട്ട് റെയില്‍വെ മന്ത്രിയെ അറിയിച്ചപ്പോഴാണ് റൂട്ട് മാറ്റാമെന്ന് മന്ത്രി നിർദേശിച്ചത്. എന്നാൽ ഇത് അപ്രായോഗികമാണെന്നും നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കിയെന്നും വേണുഗോപാൽ അറിയിച്ചു.
07:45 AM (IST) Nov 05
കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഡിജിപി അനിൽ കാന്ത് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന്. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പണമൊഴുക്കിയെന്ന് വ്യക്തമാക്കിയാണ് അന്നത്തെ സംസ്ഥാന ഡിജിപി അനിൽകാന്ത് കത്ത് നൽകിയത്.കുഴൽപ്പണത്തിന്‍റെ മൂന്നരക്കോടി കൊടകരയിൽ വെച്ച് തട്ടിയ കാര്യവും കത്തിൽ പറയുന്നുണ്ട്.