വളരെയധികം സങ്കടത്തോടെയാണ് വാർത്ത അറിഞ്ഞതെന്ന് ഗായിക കെഎസ് ചിത്ര. വയ്യാതിരിക്കുന്നു എന്ന് അറിഞ്ഞ സമയത്ത് മൂന്ന് തവണ ജയേട്ടനെ കാണാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ സന്ദർശകരെ അനുവദിക്കാത്തതിനാൽ അതിന് സാധിച്ചില്ലെന്നും വളരെയധികം സങ്കടത്തോടെ പറയുകയാണ് കെ എസ് ചിത്ര.

12:50 PM (IST) Jan 10
വയനാട് ജനവാസ മേഖലയിൽ കൂട്ടം തെറ്റിയെത്തിയ കുട്ടിയാന പിടിയിൽ. മുള്ളൻകൊല്ലിയിലെ ജനവാസ മേഖലയിലാണ് ആനയിറങ്ങിയത്. ആർആർടി സംഘമാണ് കുട്ടിയാനയെ പിടികൂടിയത്. കുട്ടിയാനയെ തോൽപ്പെട്ടിയിലേക്ക് മാറ്റാനാണ് തീരുമാനം. ശരീരത്തിലും കാലിലും മുറിവേറ്റ നിലയിലാണ് കുട്ടിയാന.
12:50 PM (IST) Jan 10
കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളാൻ ശ്രമിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് കന്യാകുമാരി എസ്പി. രണ്ട് ദിവസത്തിനിടെ 4 മലയാളികൾ അടക്കം 9 പേർ ഹോട്ടൽ മാലിന്യം കയറ്റി വന്ന ലോറിയുമായി അറസ്റ്റിലായ പശ്ചാത്തലത്തിൽ ആണ് മുന്നറിയിപ്പ്. തിരുനെൽവേലിക്ക് പകരം കന്യാകുമാരിയിൽ മാലിന്യം തള്ളാൻ ആണ് ഇപ്പോൾ ശ്രമം എന്ന് എസ്പി ആർ. സ്റ്റാലിൻ കുറ്റപ്പെടുത്തി.
12:49 PM (IST) Jan 10
മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി നാട്. ജയചന്ദ്രന്റെ ഭൗതിക ദേഹം തൃശ്ശൂരിലെ സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. പ്രിയഗായകനെ അവസാനമായി കാണാൻ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ എത്തിയിരിക്കുന്നത്.
12:49 PM (IST) Jan 10
മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. തിരക്ക് മുന്നിൽ കണ്ട് തീർത്ഥാടകർക്കായി ഇത്തവണ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. ഭക്തലക്ഷങ്ങളുടെ ശരണം വിളിയുടെ വിശുദ്ധിയുമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയാൻ ഇനി 4 നാളുകൾ കൂടി.
12:48 PM (IST) Jan 10
സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് ഹരിപ്പാട് തുടക്കം. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഴുവൻ സമയവും പങ്കെടുക്കും
12:48 PM (IST) Jan 10
കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരം പുറത്ത്. മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യയെയും കാണാനില്ലെന്ന പരാതിയാണ് പുറത്തുവന്നിരിക്കുന്നത്. കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഏഴാം തീയതി മുതൽ രജിത് കുമാറിനെ കാണാതായി എന്നാണ് കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്. മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രജിത് കുമാറിനെ കാണാതാകുന്നത്.
12:47 PM (IST) Jan 10
ന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച എൻ.പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ നാലുമാസത്തേക്ക് കൂടി നീട്ടി സർക്കാർ. കുറ്റാരോപണ മെമ്മോക്ക് പ്രശാന്ത് മറുപടി പോലും നൽകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ തീരുമാനം. അതിനിടെ കൃഷിവകുപ്പിൽ നിന്നും മാറ്റിയ ബി.അശോക് കടുത്ത അതൃപ്തിയിലാണ്.
12:47 PM (IST) Jan 10
പ്രണയത്തിലും വിരഹത്തിലും ഭക്തിയിലുമെല്ലാം മലയാളിയുടെ ജീവരാഗമായിരുന്നു ജയേട്ടന്‍. ജയേട്ടന് അദ്ദേഹം പാടിയ വരികളാല്‍ ഗാനാജ്ഞലി. മഞ്ഞലയില്‍ മുങ്ങിതോര്‍ത്തിയ അനുരാഗഗാനം പോലെ പി ജയചന്ദ്രന്‍റെ ശബ്ദഗരിമ. മലയാള ഭാഷതന്‍ മാദകഭംഗി മലര്‍മന്ദഹാസമായി ഒഴുകിയ കാലത്ത് ഭാവഗായകന്‍റെ ഗാനങ്ങള്‍ ചന്ദനത്തില്‍ കടഞ്ഞെടുത്ത സുന്ദര ശില്‍പമായി.
12:47 PM (IST) Jan 10
നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ ഇന്നലെ അറിയിച്ചത്. ഹൈക്കോടതിയിൽ ഹർജി നൽകുന്നതും പരിഗണനയിലുണ്ട്. റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്.
12:46 PM (IST) Jan 10
അന്തരിച്ച ഭാവഗായകന്‍ പി.ജയചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിച്ച് മലയാളം. മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. 10 മുതൽ 12 വരെ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോര്‍ത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും.