കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് വീണ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ രേഖകൾ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും. മാത്യു കുഴൽനാടന്റെ പരാതിയിൽ ധനമന്ത്രിയുടെ വിശദീകരണത്തിനും സാധ്യതയുണ്ട്. ഐജിഎസ്ടി അടച്ചു എന്ന നിലയിൽ പാർട്ടി കേന്ദ്രങ്ങൾ പറയുന്നുണ്ടെങ്കിലും ആരും ഇതു വരെ രേഖ പുറത്തു വിട്ടിട്ടില്ല. അതേസമയം ഇന്നും മറുപടിയില്ലെങ്കിൽ, വീണക്കെതിരെ കൂടുതൽ കാര്യങ്ങൾ പറയാൻ മാത്യു ഒരുങ്ങുന്നു എന്നും വിവരങ്ങൾ ഉണ്ട്.

09:15 AM (IST) Aug 21
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുൻ മന്ത്രി ജി സുധാകരൻ. കഴിഞ്ഞ സർക്കാരിൽ താൻ ചെയ്ത കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ വിമർശനം. ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം ഉടൻ നടക്കാനിരിക്കെയാണ് വിമർശനം വന്നത്.
09:14 AM (IST) Aug 21
മോദി പരാമർശത്തിന്‍റെ പേരിൽ തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അപ്പീലുമായി രാഹുൽ സെഷൻസ് കോടതിയിൽ എത്തുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപ്പീൽ നേരത്തെ തള്ളിയ ജഡ്ജി ആർപി മൊഗേരയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
09:14 AM (IST) Aug 21
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന.
09:13 AM (IST) Aug 21
നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. രാവിലെ 7 മണിയോടെ അത്താണി കാം കോയ്ക്ക് മുന്നിലായിരുന്നു അപകടം. കാംകോയിലെ ജീവനകാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ്പ് വാൻ ഇടിക്കുകയായിരുന്നു.
09:13 AM (IST) Aug 21
കോൺഗ്രസ് പ്രവർത്തകസമിതിയിൽ പരസ്യ വിവാദം ഒഴിവാക്കണമെന്ന് നേതാക്കളോട് എഐസിസി. അതൃപ്തിയുളള നേതാക്കളോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ സംസാരിക്കും. പകുതി 50 വയസിന് താഴെയുള്ളവർ ആകണമെന്ന ശുപാർശ ഇപ്പോൾ പ്രായോഗികമല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ആലോചിക്കുമെന്നും കേരളത്തിൽ മാറ്റം വേണോ എന്നും ചർച്ച നടത്തുമെന്നാണ് എഐസിസി പറയുന്നത്. കോൺഗ്രസ് പ്രവർത്തകസമിതിയിൽ വിമർശനവുമായി ഇന്നലെ രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.