
കൊച്ചി: കവി എസ് രമേശൻ (S Ramesan) അന്തരിച്ചു. 69 വയസായിരുന്നു. കൊച്ചിയിലെ വീട്ടില്‍വെച്ച് കുഴഞ്ഞുവീണാണ് അന്ത്യം. പ്രഭാഷകൻ, സാംസ്ക്കാരിക പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു എസ് രമേശന്‍. 1996 മുതല്‍ 2001 വരെ മന്ത്രി ടി കെ രാമകൃഷ്ണന്റെ സാംസ്‌കാരിക വകുപ്പിന്‍റെ അഡീഷണല്‍ ചുമതലയുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി സേവനം നടത്തിയിട്ടുണ്ട്. മഹാരാജാസ് കോളേജിലാണ് ബിഎ,എംഎ പഠനം പൂര്‍ത്തിയാക്കിയത്. എറണാകുളം ലോ കോളേജിലായിരുന്നു നിയമപഠനം. മഹാരാജാസ് കോളേജില്‍ രണ്ടുതവണ യൂണിയന്‍ ചെയര്‍മാനായിരുന്നു. എസ് എന്‍ കോളേജില്‍ പ്രഫസറായിരുന്ന ഡോ.ടി പി ലീലയാണ് ഭാര്യ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam