അന്ന് സ്ക്രീനിൽ നിറഞ്ഞുനിന്ന താരം, ഇന്ന് നിറകണ്ണുകളോടെ സുമനസുകളുടെ കനിവ് തേടുന്നു...

Published : Jan 25, 2024, 05:46 PM ISTUpdated : Jan 26, 2024, 07:25 AM IST
അന്ന് സ്ക്രീനിൽ നിറഞ്ഞുനിന്ന താരം, ഇന്ന് നിറകണ്ണുകളോടെ സുമനസുകളുടെ കനിവ് തേടുന്നു...

Synopsis

ഓട്ടിസം ബാധിതനായ മകനും രോഗിയായ ഭർത്താവിനും ഒപ്പം ജീവിക്കാൻ സ്വന്തമായൊരു വീടോ, വരുമാനമോ പോലും ശോഭയ്ക്കില്ല. വാടക വീട് ഒഴിയണമെന്ന അന്ത്യശാസനത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ശോഭയും കുടുംബവും. 

തിരുവനന്തപുരം: ഒരു കാലത്ത് മലയാളി ടെലിവിഷൻ പ്രേമികൾക്ക് ഏറെ സുപരിചിതയായ സീരിയൽ താരം ശോഭ ശങ്കർ ഇപ്പോൾ ജീവിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഓട്ടിസം ബാധിതനായ മകനും രോഗിയായ ഭർത്താവിനും ഒപ്പം ജീവിക്കാൻ സ്വന്തമായൊരു വീടോ, വരുമാനമോ പോലും ശോഭയ്ക്കില്ല. വാടക വീട് ഒഴിയണമെന്ന അന്ത്യശാസനത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ശോഭയും കുടുംബവും. 

പത്ത് പന്ത്രണ്ട് വർഷത്തോളം നിരവധി സീരിയലുകളിൽ പല കഥാപാത്രങ്ങളായി സ്ക്രീനിലെത്തിയ ശോഭ ശങ്കർ. വർഷങ്ങൾക്കിപ്പുറം ജീവിക്കാനൊരു മാർഗവുമില്ലാതെ സുമനസുകളുടെ സഹായം തേടുകയാണ്. 2012ലായിരുന്നു തിരുവനന്തപുരം സ്വദേശിയായ ശങ്കറിനെ ശോഭ വിവാഹം കഴിച്ചത്. ഒരു വാഹനാപകടത്തെ തുടർന്ന് തലച്ചോറിന് ഏറ്റ ഗുരുതരമായ ക്ഷതത്തിന്റെ പിടിയിലായിരുന്നു വിവാഹത്തിന് മുമ്പേ ശങ്കർ. വർഷങ്ങൾക്കിപ്പുറം പിറന്ന മകൻ ഓട്ടിസം ബാധിതനും.  അതിനിടെ ശങ്കറിന്റെ പ്ലബിംഗ് ഹാർഡ്വെയർ ബിസിനസും തകർന്നു. ഭർത്താവിനെയും മകനെയും നോക്കാനുള്ള പ്രയാസം കാരണം ശോഭയ്ക്ക് ഷൂട്ടിംഗിന് പോകാൻ പറ്റാതെയായി. അതോടെ ജീവിക്കാനുള്ള എല്ലാ മർഗവും ഈ കുടുംബത്തിന് മുന്നിൽ നിലച്ചു. 

വാടക കൊടുക്കാൻ പറ്റാതായതോടെ താമസിക്കുന്ന വീട് ഒഴിഞ്ഞുകൊടുക്കണമെന്ന ഉടമസ്ഥൻറെ പരാതിയിൽ കോടതി ഉത്തരവും കൂടിയായതോടെ െഎല്ലാ പ്രതീക്ഷകളും അറ്റു. തിങ്കളാഴ്ചയ്ക്കുള്ളിൽ വീട് ഒഴിഞ്ഞ് കൊടുക്കണമെന്നാണ് ഉത്തരവ്. വീട് വിട്ടിറങ്ങിയാൽ എവിടേക്ക് പോകണമെന്ന് അറിയില്ല. മകന്റെയും ഭർത്താവിന്റെയും ചികിത്സയ്ക്കായി മാസം ഏഴായിരം രൂപയോളം വേണം. അതിനും വഴിയില്ല. സുരക്ഷിതമായൊരു പാർപ്പിടം കിട്ടിയാൽ പതിയെ ജീവിതത്തിലേക്ക് മടങ്ങാമെന്ന പ്രതീക്ഷ ഈ കുടുംബത്തിനുണ്ട്. അതിന് പക്ഷെ സഹായകരങ്ങൾ തേടുകയാണ് ഈ കുടുംബം. 

അക്കൗണ്ട് വിവരങ്ങള്‍

Name            : Mrs. SOBHA K.S.

S/D/H/o         : KRISHNAN NAIR

CIF Number  : 91070516195

Account No.  : 41413975713

А/с Туре        : RECULAR SAVINGS BANK ACCOUNT

Address          : SOORYA BHAVAN,  HOUSE NO - KERA 37, NEAR ANANTHAPUI AUDITORIUM, JAGATHI

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി