മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു

Published : Nov 19, 2022, 07:56 PM IST
മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു

Synopsis

റോഡ് മുറിച്ചുകടക്കുന്നതിനിടെ നിവേദിതയെ എതിരെ വന്ന കാർ ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തൃശൂർ : ഇരിങ്ങാലക്കുട പിടിയൂർ സ്വദേശിയായ മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. പടിയൂർ സ്വദേശി വിരുത്തിപറമ്പിൽ നിവേദിത  ആണ് മരിച്ചത് . 26 വയസായിരുന്നു ഹൈദരാബാദിൽ ഇടിവി ഭാരത് ചാനലില്‍ മാധ്യമപ്രവര്‍ത്തക ആയിരുന്നു. രാവിലെ ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം.

റോഡ് മുറിച്ചുകടക്കുന്നതിനിടെ നിവേദിതയെ എതിരെ വന്ന കാർ ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ റിപ്പോർട്ടർ ടിവി തൃശൂർ ബ്യൂറോയില്‍ റിപ്പോർട്ടർ ആയിരുന്നു. സംസ്കാരം നാളെ രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.  വിരുത്തിപറമ്പിൽ സൂരജ് പിതാവാണ്. ബിന്ദുവാണ് അമ്മ. ശിവപ്രസാദ് സഹോദരനാണ്.

അതേസമയം ദില്ലിയില്‍ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി മാധ്യമ പ്രവർത്തകന്‍റെ നില ഗുരുതരമായി തുടരുകയാണ്. കൈരളി ന്യൂസ് ചാനലിന്റെ റിപ്പോർട്ടർ സിദ്ധാർഥ് ഭട്ടതിരിയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. സൂറത്തിൽ വെച്ചാണ് സിദ്ധാർത്ഥ് ട്രെയിനിൽ നിന്ന് വീണത്. ദില്ലിയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം നടന്നതെന്നാണ് വിവരം. സൂറത്തിലെ മഹാവീർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിദ്ധാർത്ഥിന്റെ ഇരുകാലുകളും അറ്റുപോയിട്ടുണ്ട്.

Read More : ളാഹ അപകടം: പരിക്കേറ്റ എട്ട് വയസുകാരൻ്റെ ശസ്ത്രക്രിയ പൂർത്തിയായി, അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരും

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം