മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published : Sep 23, 2020, 03:02 PM IST
മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച്  മരിച്ചു

Synopsis

 ഗോവയിൽ കപ്പലിലായിരുന്ന പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം ബാധിച്ചത്. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പ്രമോദ് വീട്ടുകാരോട് പറഞ്ഞിരുന്നു.

മാരാരിക്കുളം: ഗോവയില്‍ കൊവിഡ് ബാധിച്ച് മലയാളിയായ നാവികസേന ഉദ്യോഗസ്ഥന്‍ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചെമ്പന്തറ ചാലാത്തറ (കൗസ്തുഭം) യിൽ പ്രകാശിനിയുടെ മകൻ പ്രമോദ് (26) ആണ് മരിച്ചത്. ഹവിൽദാറായ പ്രമോദ് ഗോവയിൽ വച്ചാണ് മരിച്ചത്യ കപ്പലിലായിരുന്ന പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം ബാധിച്ചത്.

ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രമോദ് ഞായറാഴ്ചയാണ് മരിച്ചത്. നാലു ദിവസം മുമ്പുവരെ പ്രമോദ് കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അന്ന് പ്രതിപക്ഷ നേതാവ്, ഇന്ന് മുഖ്യമന്ത്രി; സഹോദരിയുടെ ഓർമ്മകളുമായി വി ഡി സതീശനെ കാണാൻ വീണ്ടുമെത്തി ഇൽസ, ഉറപ്പ് നൽകി മുഖ്യമന്ത്രി
ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്‌