മാതാവിന് സ്വർണ്ണ കിരീടം നൽകും,അരമനകൾ തോറും കേക്കുമായി കയറിയിറങ്ങും, ഉള്ളിലിരിപ്പ് വേറെയാണ്: ജോണ്‍ ബ്രിട്ടാസ്

Published : Jul 28, 2025, 12:20 PM IST
John Britas

Synopsis

സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതിപക്ഷം പറയുന്നത്

ദില്ലി: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനം എന്ന് ജോണ്‍ ബ്രിട്ടാസ് എംപി.സിബിസിഐക്ക് എന്ത് സഹായവും നൽകാൻ തയ്യാറാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ല,ക്രൈസ്തവർക്കെതിരായ അക്രമ പരമ്പരയിലെ ഒരു കണ്ണി മാത്രം എന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീയുടെ കുടുംബവുമായി സംസാരിച്ചു.പൊലീസ് അക്രമകാരികളുടെ പക്ഷം പിടിച്ചു.ഒരു രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടത്. രേഖകൾ മുഴുവൻ നൽകി.താണു കേണപേക്ഷിച്ചു. വിഷയത്തില്‍ അടിയന്തരമായി നടപടി വേണം. ബിജെപി നിലപാട് പറയണം. അരമനകൾ തോറും കേക്കുമായി കയറിയിറങ്ങുന്നു മാതാവിന് സ്വർണ്ണ കിരീടം നൽകുന്നു. ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോൾ പുറത്തുവന്നത് എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇരുസഭകളലും പ്രപതിഷേധം നടത്തി. നടുത്തളത്തില്‍ ഇറങ്ങി അംഗങ്ങൾ ബഹളം ഉണ്ടാക്കിയതോടെ ഇരു സഭകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഛത്തീസ്​ഗഡിൽ മതപരിവർത്തനം ആരോപിച്ചാണ് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതിപക്ഷം പറയുന്നത്.

കന്യാസ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രവർത്തകർ ഇവരോട് വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദൾ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വെൽക്കം 2026' നവോന്മേഷം വിത‌റി പുതുവര്‍ഷം പിറന്നു, ഏവര്‍ക്കും ഏഷ്യാനെറ്റ് ന്യൂസിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!
അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?