പിപിഇ കിറ്റിന് പണം ചോദിച്ചു; മുംബൈ റൂബി ഹാൾ ആശുപത്രിക്കെതിരെ മലയാളി നഴ്സുമാർ

By Web TeamFirst Published Apr 21, 2020, 11:19 AM IST
Highlights

ഇതുവരെ 25 ജീവനക്കാർക്കാണ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. 

പൂണെ: പൂണെയിലെ റൂബി ഹാൾ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നഴ്സുമാർ. പിപിഇ  കിറ്റിനടക്കം പണം ഈടാക്കുമെന്ന് നഴ്സിംഗ് സൂപ്രണ്ട് പറയുന്ന ഓഡിയോ സന്ദേശം നഴ്സുമാർ പുറത്ത് വിട്ടു. അതേസമയം മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകിയിട്ടും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ആശുപത്രി മാനേജ്മെന്‍റ് വിശദീകരിക്കുന്നു 

ഇതുവരെ 25 ജീവനക്കാർക്കാണ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും മലയാളികൾ. രോഗസാധ്യതയുള്ളവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തി ക്വാറന്‍റീൻ ചെയ്യുന്നതിലും പിപിഇ കിറ്റടക്കം നൽകുന്നതിൽ വരുത്തിയ വീഴ്ചയുമാണെന്ന് കാര്യങ്ങൾ ഈ വിധമാക്കിയതെന്ന് നഴ്സുമാർ ആരോപിക്കുന്നു. 

എന്നാൽ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് ആശുപത്രി മാനേജ്മെന്‍റ് പറയുന്നത്. കൊവിഡ് ചികിത്സയ്ക്കായി ഒരു കെട്ടിടമാകെ മാറ്റിവച്ചു. രോഗ സാധ്യതയുള്ള ജീവനക്കാരെ ക്വാറന്‍റൈൻ ചെയ്യാനായി 3 ഹോട്ടലുകൾ വാടകയ്ക്കെടുത്തിട്ടുണ്ടെന്നും മാനേജ്മെന്‍റ് അറിയിച്ചു.പിപിഇ കിറ്റിനടക്കം കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മാനേജ്മെന്‍റ് വിശദീകരിക്കുന്നു. 

 

click me!