
ബെംഗളൂരു: മലയാളി വിദ്യാർത്ഥിയെ കർണാടക കോളാറിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോളാർ ശ്രീദേവരാജ് യുആർഎസ് മെഡിക്കൽ കോളജിലെ ബിപിടി 2-ാം വർഷ വിദ്യാർത്ഥിയായ ചെങ്ങന്നൂർ തോനയ്ക്കാട് മധുസദനത്തിൽ എം.അഖിലേഷ് (20) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് അഖിലേഷിനെ കണ്ടെത്തിയതെന്ന് പൊലീസ് എഫ് ഐ ആറിൽ പറയുന്നു.
നാളെ ഗൃഹപ്രവേശനത്തിനു നാട്ടിലെത്താൻ വെള്ളിയാഴ്ചത്തേക്ക് വിമാനടിക്കറ്റ് എടുത്തു നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. കോളജിൽ നിന്ന് അനുവാദം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായും ഇവർ പറഞ്ഞു. ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ എം.സി.മനുവിന്റെയും വി.ജെ.ശ്രീകലയുടെയും മകനാണ്. സംസ്കാരം നാളെ10 നു വീട്ടുവളപ്പിൽ നടക്കും.
ഗതാഗത നിയമങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് മന്ത്രി; 'എഐ മാതൃക പഠിക്കാനെത്തിയത് നാല് സംസ്ഥാനങ്ങൾ'
സംസ്ഥാനത്ത് വാഹനാപകടമരണങ്ങള്‍ കുറഞ്ഞെന്ന് മന്ത്രി; 'സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതിന്റെ ഫലം'
https://www.youtube.com/watch?v=Ko18SgceYX8