'തന്റെ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല'; പിണറായി, സുധാകരന്‍ പോരില്‍ മമ്പറം ദിവാകരന്‍

Published : Jun 18, 2021, 09:03 PM ISTUpdated : Jun 18, 2021, 09:08 PM IST
'തന്റെ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല'; പിണറായി, സുധാകരന്‍ പോരില്‍ മമ്പറം ദിവാകരന്‍

Synopsis

തന്റെ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവായിരുന്ന മമ്പറം ദിവാകരന്‍ വ്യക്തമാക്കി. താന്‍ അങ്ങനെയൊരു സംഭവം കേട്ടിട്ടുമില്ല. സിഎച്ച് മുഹമ്മദ് കോയയെ തടഞ്ഞുനിര്‍ത്തിയതുമുതലുള്ള സംഭവം അറിയാം.  

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജില്‍ വെച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ സുധാകരന്റെ അവകാശവാദത്തില്‍ വെളിപ്പെടുത്തലുമായി മമ്പറം ദിവാകരന്‍. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് മമ്പറം ദിവാകരന്റെ വെളിപ്പെടുത്തല്‍. തന്റെ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവായിരുന്ന മമ്പറം ദിവാകരന്‍ വ്യക്തമാക്കി. താന്‍ അങ്ങനെയൊരു സംഭവം കേട്ടിട്ടുമില്ല. സിഎച്ച് മുഹമ്മദ് കോയയെ തടഞ്ഞുനിര്‍ത്തിയതുമുതലുള്ള സംഭവം അറിയാം. പിണറായി വിജയനോട് അന്നും ഇന്നും രാഷ്ട്രീയ ശത്രുതയുണ്ട്. 1973 മുതല്‍ 84 വരെയുള്ള കാലയളവില്‍ സിപിഎമ്മുമായിട്ടാണ് താന്‍ നേരിട്ട് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. 

താനും സുധാകരനും ഒന്നിച്ച് പഠിച്ചതാണ്. പിണറായി ഞങ്ങളുടെ സീനിയറാണ്. 1989ല്‍ താന്‍ കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗമാണ്. താന്‍ ഇന്ദിരാപക്ഷത്തും സുധാകരന്‍ സിന്‍ഡിക്കേറ്റ് പക്ഷത്തുമായിരുന്നു. തന്റെയും എകെ ബാലന്റെയും കാലത്ത് നിരവധി സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. അന്ന് സുധാകരനവിടെയുണ്ടായിരുന്നു. അന്ന്  സുധാകരന്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നില്ലെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'