
തിരുവനന്തപുരം : വർക്കല അയിരൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ച കേസിൽ യുവാവ് മകളെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് പ്രതി ലക്ഷ്മി പ്രിയയുടെ അമ്മ. യുവാവ് മകൾക്ക് മോശം സന്ദേശങ്ങളും അയച്ചു. പറഞ്ഞ് വിലക്കാനാണ് മകൾ സുഹൃത്തുക്കളോട് പറഞ്ഞത്. മർദ്ദനത്തിൽ മകൾക്ക് പങ്കില്ലെന്നും മർദ്ദിക്കരുതെന്ന് മകൾ ആവശ്യപ്പെട്ടെന്നും ക്വട്ടേഷൻ നൽകിയതല്ലെന്നും അമ്മ പറഞ്ഞു.
സംഭവത്തിൽ കാമുകിയായ വർക്കല സ്വദേശി ലക്ഷ്മി പ്രിയയും ഇപ്പോഴത്തെ കാമുകനും ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തു. എട്ടാം പ്രതി എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ പിടിയിലായി. ഈ മാസം അഞ്ചിന് വീട്ടിൽ നിന്ന് കാറിൽ വിളിച്ചിറക്കിയായിരുന്നു മർദ്ദനം. കാറിൽ വച്ച് അയിരൂർ സ്വദേശിയായ യുവാവിന്റെ മാലയും പണവും കവർന്നിരുന്നു. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം.
Read More : പൂർണമായും ഡിജിറ്റലാകാൻ കുടുംബശ്രീ; അംഗങ്ങളുടെ വിവരങ്ങളെല്ലാം 'ആപ്പിൽ' രേഖപ്പെടുത്തും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam