കൊച്ചി: കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി വിസ തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ആൽബിൻ പി ജയിംസ് (38)നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. പെരുമ്പാവൂർ സ്വദേശികളായ രണ്ടു പേരിൽ നിന്ന് ജർമനി, അയർലൻഡ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് അറസ്റ്റ്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇയാൾ പ്രതിയായിരുന്നത്. കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒളിവിൽ പോയ ഇയാളെ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
25 ഓളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. പെരുമ്പാവൂർ എ എസ് പി ഹർദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ എസ്എച്ച്ഒ അക്ഷയ് കുമാർ, എസ്ഐമാരായ മാർട്ടിൻ ജോസഫ്, എസ്. എൽ അർജുൻ, എഎസ്ഐമാരായ എം ബി സുബൈർ, കെ കെ ശ്രീജ, സിപിഒ എംഎം ഷഫീഖ് എന്നിവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പ് കേസുകൾ നിലവിലുണ്ടോയെന്നും മറ്റാരെങ്കിലും തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam