തൃശൂരിലെ ലോഡ്ജിൽ നിന്ന് യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; ക്വട്ടേഷൻ നൽകിയത് യുവാവിന്‍റെ ഭാര്യ

Published : Oct 01, 2026, 12:15 PM IST
police jeep

Synopsis

തൃശൂരിലെ ലോഡ്ജിൽ നിന്ന് യുവതിയെയും യുവാവിനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചു. യുവാവിനെ മർദ്ദിച്ചവശനാക്കുകയും യുവതിയെ കാറിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ യുവാവിന്‍റെ ഭാര്യ ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ: തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് യുവാവിനെയും പെണ്‍സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി. യുവാവിന്‍റെ കയ്യും കാലും തല്ലിയൊടിച്ച് റോഡരികിൽ തള്ളി. യുവതിയെ കാറിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്തു. ഇരുവരെയും തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയത് യുവാവിന്‍റെ ഭാര്യയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിലായി.

സെപ്റ്റംബർ 22നായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയായ യുവതിയും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇരുവരും തൃശൂരിൽ എത്തി ലോഡ്ജ് എടുത്ത് താമസിച്ചു. ഇതറിഞ്ഞ യുവാവിന്‍റെ ഭാര്യ തോമസ് എന്നയാൾക്ക് ക്വട്ടേഷൻ കൊടുത്തു. യുവാവിന്‍റെ ഭാര്യയും തോമസും ഉൾപ്പെടെ അഞ്ചു പേർ തൃശ്ശൂരിലെത്തി. യുവാവിനെയും യുവതിയെയും ബലമായി കാറിൽ കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. യുവാവിന്‍റെ കയ്യും കാലും തല്ലിയൊടിച്ച ശേഷം യുവതിയെ മറ്റൊരു കാറിൽ കയറ്റി കൂട്ട ബലാത്സംഗം ചെയ്തു.

രക്ഷപ്പെട്ടെത്തിയ യുവതി നിലമ്പൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആ കേസ് പിന്നീട് തൃശൂർ ഈസ്റ്റിലേക്ക് മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസ് വിവിധ ഇടങ്ങളിൽ നിന്നായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു. യുവാവിന്‍റെ ഭാര്യയെയും തോമസിനെയും കൂടാതെ അറസ്റ്റിലായത് പാൽരാജ്, ശങ്കർ, രഘുപതി എന്നിവരാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലെ മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവം; കേസിൽ നാല് പേർ അറസ്റ്റിൽ, ഉപയോഗിച്ച ലോറിയും പിടികൂടി
തീർത്ഥാടനത്തിനായി ശബരിമല ഒരുങ്ങി; ഇന്ന് വൈകിട്ട് നാലിന് നട തുറക്കും, മേല്‍ശാന്തിമാർ ഇന്ന് ചുമതലയേല്‍ക്കും