'5000 രൂപ സമ്മാനാര്‍ഹമായ ടിക്കറ്റ്', ലോട്ടറി ടിക്കറ്റിന്റെ അഞ്ചാമത്തെ അക്കം ചുരണ്ടി മാറ്റി തട്ടിപ്പ്, പ്രതി പിടിയിൽ

Published : May 15, 2026, 01:00 AM IST
man arrested for lottery ticket fraud in kalpetta

Synopsis

ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയില്‍ നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയയാളെ ജില്ല വിടും മുമ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കല്‍പ്പറ്റ പൊലീസ്

കല്‍പ്പറ്റ: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയില്‍ നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയയാളെ ജില്ല വിടും മുമ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കല്‍പ്പറ്റ പൊലീസ്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അബ്ബാസ് അലി(48)യെയാണ് കല്‍പ്പറ്റ എസ്.ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കല്‍പ്പറ്റ ബീവറേജിന് സമീപം ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്ന വില്‍പ്പനക്കാരിയെ കബളിപ്പിച്ച് 5000 രൂപ കരസ്ഥമാക്കി സ്‌കൂട്ടറില്‍ ജില്ല വിടാന്‍ ശ്രമിക്കവേ ലക്കിടിയില്‍ നിന്ന് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ലോട്ടറി ടിക്കറ്റിന്റെ അഞ്ചാമത്തെ അക്കം ചുരണ്ടി മാറ്റി മറ്റൊരു അക്കം ഒട്ടിച്ചുവെച്ചായിരുന്നു തട്ടിപ്പ്. 5000 രൂപ സമ്മാനാര്‍ഹമായ ടിക്കറ്റായി കാണിച്ചാണ് പണം തട്ടിയെടുത്തത്. സബ് ഇന്‍സ്പെക്ടര്‍മാരായ വിമല്‍ ചന്ദ്രന്‍, ഒ.എം സൈദ, സിവില്‍ പോലീസ് ഓഫിസര്‍മാരായ ജെറിന്‍ കെ. ജോണി, എം.ആര്‍. അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാർക്കിങ് തർക്കം, പദ്നാഭ സ്വാമി ക്ഷേത്രത്തിന് സമീപം ടാക്സി ഡ്രൈവറെ ആക്രമിച്ചു, രണ്ട് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ
'വസ്തുതാവിരുദ്ധം', കേരളം സാമ്പത്തികമായി തരിപ്പണമാണെന്ന എ കെ ആന്റണിയുടെ വാദത്തെ എതിർത്ത് കെഎൻ ബാലഗോപാൽ