കെഎസ്ആർടിസി ബസിൽ നഗ്നത പ്രദർശനം, പെൺകുട്ടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ  

Published : Jul 06, 2023, 09:52 PM ISTUpdated : Jul 07, 2023, 08:56 AM IST
കെഎസ്ആർടിസി ബസിൽ നഗ്നത പ്രദർശനം, പെൺകുട്ടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ  

Synopsis

പെൺകുട്ടി ഈ സമയം ബസിലുണ്ടായിരുന്നു. നേര്യമംഗലം കഴിഞ്ഞപ്പോൾ പെൺകുട്ടി ഇരുന്ന സീറ്റിലുണ്ടായിരുന്നവർ ഇറങ്ങി. തുടർന്ന് പെൺകുട്ടിക്ക് സമീപം സിജു വന്നിരുന്നു. കട്ടപ്പനയിലെ റിക്രൂട്ടിംഗ് എജൻസിയിലേക്ക് വന്നതായിരുന്നു സിജു

ഇടുക്കി: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ ആളെ ഇടുക്കി തങ്കമണി പൊലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ കൊടകര  സ്വദേശി സിജു (38) ആണ് പിടിയിലായത്. എറണാകുളത്തു നിന്നും കുമളിയിലേക്ക് വന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. തൃശ്ശൂർ സ്വദേശിയായ സിജു പെരുമ്പാവൂരിൽ നിന്നാണ് ബസിൽ കയറിയത്.

അതിശക്തമായ മഴ, പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ

പെൺകുട്ടി ഈ സമയം ബസിലുണ്ടായിരുന്നു. നേര്യമംഗലം കഴിഞ്ഞപ്പോൾ പെൺകുട്ടി ഇരുന്ന സീറ്റിലുണ്ടായിരുന്നവർ ഇറങ്ങി. തുടർന്ന് പെൺകുട്ടിക്ക് സമീപം സിജു വന്നിരുന്നു. കട്ടപ്പനയിലെ റിക്രൂട്ടിംഗ് എജൻസിയിലേക്ക് വന്നതായിരുന്നു സിജു. തങ്കമണിക്ക് സമീപം പാണ്ടിപ്പാറയിലെത്തിയപ്പോൾ ഇയാൾ നഗ്നത പ്രദർശനം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. പെൺകുട്ടി ഇത് ചോദ്യം ചെയ്തു. ബഹളം കേട്ട് ബസ് ജീവനക്കാരും സഹയാത്രികരുമിടപെട്ടു. തുടർന്ന് ബസ് തങ്കമണി പോലീസ് സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം സിജുവിനെ ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേ സമയം നഗ്നത പ്രദർശനം നടത്തിയിട്ടില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. നഗ്നത പ്രദർശനം നടത്തിയതിനുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിജുവിനെതിരെ കേസെടുത്തിരിക്കുന്നത്.

 

 

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ