സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ അതിക്രമം; വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തു

Published : Apr 23, 2024, 05:28 PM ISTUpdated : Apr 23, 2024, 06:01 PM IST
സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ അതിക്രമം; വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തു

Synopsis

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്മെൻ്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്മെൻ്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറി.

അതേസമയം, ആർപ്പിഎഫിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഎ രംഗത്തെത്തി. വളരെ ലാഘവത്തോടെയാണ് റെയിൽ പൊലീസ് പെരുമാറിയതെന്നാണ് ആരോപണം. കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട് പൊലീസുകാർ വന്നു. പ്രതിയോട് കാര്യങ്ങൾ ചോദിച്ച ശേഷം ഇറങ്ങിപ്പോയി. പ്ലാറ്റഫോം ഡ്യൂട്ടിയാണ്, വേറെ ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് അവര്‍ പറഞ്ഞത്. ട്രെയിനിൽ കൂടെ വരാൻ പോലും അവര്‍ തയ്യാറായില്ലെന്നും വനിതാ ടിടിഎ  ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി