അടിമുടി സംശയം തോന്നുന്ന നടപ്പ്, തടഞ്ഞുനിര്‍ത്തി പരിശോധിച്ചു: ജീൻസ് പാന്റിൽ 20 രഹസ്യ അറകൾ, സ്വര്‍ണം കണ്ടെത്തി

Published : May 11, 2024, 11:02 AM IST
അടിമുടി സംശയം തോന്നുന്ന നടപ്പ്, തടഞ്ഞുനിര്‍ത്തി പരിശോധിച്ചു: ജീൻസ് പാന്റിൽ 20 രഹസ്യ അറകൾ, സ്വര്‍ണം കണ്ടെത്തി

Synopsis

വിമാനത്താവളത്തിൽ വച്ച് ഇയാളെ കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി വിശദമായി പരിശോധിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വര്‍ണ വേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് സ്വര്‍ണം കടത്തിയത് ഇയാളുടെ പക്കൽ 2332 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനുള്ളിലാണ് സ്വർണ്ണം ഒളിപ്പിച്ചത്. രേഖകൾ നൽകി ഗ്രീൻ ചാനലിലൂടെ സ്വര്‍ണം കടത്താനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ വിമാനത്താവളത്തിൽ വച്ച് ഇയാളെ കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി വിശദമായി പരിശോധിച്ചു. 20 സ്വർണ കട്ടികാണ് പ്രതിയിൽ നിനിന് കണ്ടെടുത്തത്. ജീൻസിലെ പോക്കറ്റിൽ തുന്നിചേർത്ത നിലയിലായിരുന്നു സ്വർണ്ണക്കട്ടികൾ. വിശദമായ അന്വേഷണം തുടങ്ങിയതായി കസ്റ്റംസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം