രഹസ്യ വിവരം കിട്ടി, പൊലീസ് പാഞ്ഞെത്തി, ആലുവയിൽ റെയ്‌ഡ്: 4 തോക്കുകളും 8 ലക്ഷം രൂപയും 2 കത്തിയും കണ്ടെത്തി

Published : May 06, 2024, 01:54 PM ISTUpdated : May 06, 2024, 01:57 PM IST
രഹസ്യ വിവരം കിട്ടി, പൊലീസ് പാഞ്ഞെത്തി, ആലുവയിൽ റെയ്‌ഡ്: 4 തോക്കുകളും 8 ലക്ഷം രൂപയും 2 കത്തിയും കണ്ടെത്തി

Synopsis

ലൈസൻസില്ലാത്ത തോക്കുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം

ആലുവ: ആലുവയിൽ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന. നാല് തോക്കുകളും എട്ട് ലക്ഷത്തിലേറെ രൂപയും 2 കത്തിയും 25 തിരകളും കണ്ടെടുത്തു. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളും പണവും പൊലീസ് പിടിച്ചെടുത്തു. റിയാസിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. ലൈസൻസില്ലാത്ത തോക്കുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ നിർണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്
Malayalam News Live: ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ നിർണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്