തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ ആത്മഹത്യ ചെയ്തു

Published : Jul 31, 2020, 07:37 PM ISTUpdated : Jul 31, 2020, 07:59 PM IST
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ ആത്മഹത്യ ചെയ്തു

Synopsis

ഈ മാസം 27 നാണ് ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ തൂങ്ങിമരിച്ചു.  പള്ളിത്തുറ സ്വദേശി ജോയിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. ഈ മാസം 27 നാണ് ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ജോയിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഇരിക്കവെയാണ് മരണം. അതേസമയം തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററിൽപ്പെട്ട കൊച്ചുതുറയിൽ വൃദ്ധസദനത്തിലെ 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജോലിക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അന്തേവാസികൾ എല്ലാവരും ഏറെ പ്രായം ചെന്നവരാണ്. ആന്‍റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

തേക്കുമൂട് ബണ്ട് കോളനിയിലെ 16 പേർക്കും രോഗം സ്ഥിരീകരിച്ചു. ആറ് കുട്ടികൾക്ക് അടക്കമാണ് രോഗം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടില്‍ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഒരു ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് രോഗികൾക്കും ഇവിടെ  കൊവിഡ് ബാധ കണ്ടെത്തി.

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും