ഒരേ ബിവറേജസ് ഔട്ട്‍ലെറ്റിൽ ഒരേ ദിവസം തന്നെ കയറി മൂന്ന് തവണ മദ്യം മോഷ്ടിച്ചു; യുവാവ് പിടിയിൽ - വീഡിയോ

Published : Jun 11, 2024, 04:04 AM ISTUpdated : Jun 11, 2024, 12:25 PM IST
ഒരേ ബിവറേജസ് ഔട്ട്‍ലെറ്റിൽ ഒരേ ദിവസം തന്നെ കയറി മൂന്ന് തവണ മദ്യം മോഷ്ടിച്ചു; യുവാവ് പിടിയിൽ - വീഡിയോ

Synopsis

രണ്ട് വട്ടം മദ്യക്കുപ്പികളുമായി കടന്നുകളഞ്ഞ ശേഷമാണ് സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. സിസിടിവി നോക്കി ആളെ കണ്ടുപിടിച്ച് വെച്ചപ്പോൾ അതാ മൂന്നാമതും മോഷണത്തിനെത്തി.

തിരുവനന്തപുരം: ഒരേ ബിവറേജസ് ഔട്ട്‍ലെറ്റിൽ ഒരേ ദിവസം തന്നെ മൂന്ന് തവണ മോഷണം നടത്തിയ യുവാവ് പിടിയിൽ. വർക്കല സ്വദേശി വിനേഷ് ആണ് പിടിയിലായത്. വർക്കലയിലെ ബിവറേജസ് പ്രീമിയം കൗണ്ടറിലാണ് ഇയാൾ മൂന്ന് തവണ മോഷണം നടത്തിയത്. മോഷണം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് വിനേഷിനെ പിടികൂടിയത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വർക്കലയിലെ ബിവറേജസ് പ്രീമിയം ഔട്ട്‍ലെറ്റിൽ ഇന്നലെയായിരുന്നു സംഭവം. ആദ്യം ഒരു തവണയെത്തിയ ഇയാൾ വില കൂടിയ മദ്യക്കുപ്പികളെടുത്ത ശേഷം വസ്ത്രത്തിനുള്ളിൽ വെച്ച് കടന്നുകളയുകയുമായിരുന്നു. തിരക്കുള്ള ദിവസമായിരുന്നതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് കുറച്ച് നേരം കഴിഞ്ഞ് വീണ്ടും ഇയാളെത്തി. രണ്ടാമതും മദ്യക്കുപ്പികൾ എടുത്ത് പഴയതുപോലെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച് കടന്നുകളഞ്ഞു. ഇതിനും ശേഷമാണ് മദ്യക്കുപ്പികൾ നഷ്ടമായ കാര്യം ജീവനക്കാർ ശ്രദ്ധിക്കുന്നത്. ഇതോടെ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറി‌ഞ്ഞു.

ഇതിനിടെ മൂന്നാം തവണയും മോഷണം നടത്താനായി ഇയാൾ വീണ്ടും എത്തുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ ആളെ തിരിച്ചറി‌ഞ്ഞ് കൈയോടെ പൊക്കി. പിന്നാലെ പൊലീസിലും വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിനേഷിനെ കസ്റ്റഡിയിലെടുത്തു. കേസ് ചാർജ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണിപ്പോൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും