പട്ടാപ്പകൽ സ്കൂട്ടറിൽ പോവുകയായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തി കടന്നുപിടിച്ചു; യുവാവ് പിടിയിൽ

Published : Feb 27, 2025, 05:18 AM IST
പട്ടാപ്പകൽ സ്കൂട്ടറിൽ പോവുകയായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തി കടന്നുപിടിച്ചു; യുവാവ് പിടിയിൽ

Synopsis

സ്കൂട്ടറിൽ പോവുകയായിരുന്ന പെൺകുട്ടിയെ മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്ന് എത്തിയായിരുന്നു അതിക്രമം കാണിച്ചത്. 

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ പട്ടാപ്പകൽ നടുറോഡിൽ മെഡിക്കൽ വിദ്യാ‍ത്ഥിനിയെ കടന്നുപിടിച്ച യുവാവ് പൊലീസ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി നസീബാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. മൂന്നു ദിവസം മുമ്പായിരുന്നു സംഭവം. 

സുഹൃത്തിനെ ബസ് കയറ്റി വിട്ട ശേഷം താമസ സ്ഥലത്തേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. സ്കൂട്ടറിൽ പിന്തുടർന്നെത്തിയ നസീബ് വാഹനം തടഞ്ഞ ശേഷം പെൺകുട്ടിയെ കടന്നുപിടിച്ചു. പെൺകുട്ടി ബഹളം വച്ചതിനെ തുട‍ർന്ന് നാട്ടുകാർ ഓടിയെത്തിയെങ്കിലും നസീബ് സ്കൂട്ടറിൽ രക്ഷപ്പെട്ടു. പിന്നീട് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മൂവാറ്റുപുഴ സ്വദേശിയായ നസീബ്, ഏറെ നാളായി തൊടുപുഴയിലാണ് താമസം. ഡ്രൈവറായി ജോലിനോക്കുന്ന ഇയാൾ നേരത്തെയും സ്ത്രീകളെ ശല്യം ചെയ്തതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാനെത്തിയ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read also: പാടത്ത് ഫോട്ടോ ഷൂട്ടിനായി വധൂവരന്മാർക്കൊപ്പം എത്തിയ ഫോട്ടോഗ്രാഫറുമായി തർക്കം, കത്തിക്കുത്ത്; പ്രതികൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം