വാമനപുരം ആറ്റിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 25, 2022, 03:15 PM IST
വാമനപുരം ആറ്റിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഇദ്ദേഹത്തിന് ചില മാനസിക പ്രശ്നങ്ങളുള്ളതായിട്ടാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: വാമനപുരം ആറ്റിൽ മൃതദേഹം കണ്ടെത്തി. ഭരതന്നൂർ അംബേദ്‌കർ കോളനി സ്വദേശി പുരുഷോത്തമൻ്റെ  മൃതദേഹമാണ് കണ്ടെത്തിയത്. 62 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ നാട്ടുകാരാണ് മൃതദേഹം ആറ്റിൽ കണ്ടെത്തിയത്. കല്ലറ മൈലമൂട് ഭാഗത്ത് ആണ് മൃതദേഹം കണ്ടെത്തിയത്. പുരുഷോത്തനെ രണ്ട് ദിവസമായി കാണാനില്ലന്ന് കാട്ടി ഭാര്യ പാങ്ങോട് പോലീസിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന് ചില മാനസിക പ്രശ്നങ്ങളുള്ളതായിട്ടാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോ‍ര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന