വാക്സീനില്ല പകരം സര്‍ട്ടിഫിക്കറ്റ് മാത്രം; പാലക്കാട് വാക്സീനെടുക്കാത്ത വയോധികന് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ്

By Web TeamFirst Published Mar 8, 2021, 9:49 AM IST
Highlights

കല്‍പ്പാത്തി അംബികാപുരത്തെ സുബ്രഹ്മണ്യന്‍ (62) വാക്സിനെടുക്കാനായി ഈ മാസം ഒന്നിനാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഓണ്‍ലൈനില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ കൊപ്പം ലയണ്‍സ് സ്കൂളില്‍ വാക്സീനെടുക്കാന്‍ അനുമതിയും ലഭിച്ചു. 

പാലക്കാട്: വാക്സീനെടുക്കാത്ത വയോധികന് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ്. പാലക്കാട്ടെ വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനാണ് വാക്സീനെടുക്കാതെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സാങ്കേതിക പിഴവെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം. കല്‍പ്പാത്തി അംബികാപുരത്തെ സുബ്രഹ്മണ്യന്‍ (62) വാക്സിനെടുക്കാനായി ഈ മാസം ഒന്നിനാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഓണ്‍ലൈനില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ കൊപ്പം ലയണ്‍സ് സ്കൂളില്‍ വാക്സീനെടുക്കാന്‍ അനുമതിയും ലഭിച്ചു. സ്കൂളിലെത്തിയെങ്കിലും വാക്സീന്‍ ലഭിച്ചില്ല.

എന്നാല്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രിക്കും സംസ്ഥാന ആരോഗ്യ മന്ത്രിക്കും സുബ്രഹ്മണ്യന്‍ പരാതി നല്‍കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള 35,000 ത്തിലേറെ ഉദ്യോഗസ്ഥര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വാക്സീനേഷനില്‍ നിരവധിപേര്‍ കടന്നുകയറിയിട്ടുണ്ടെന്ന ആക്ഷേപത്തിനിടെയാണ് പാലക്കാട്ടെ സംഭവം.
 

click me!