കന്യാകുമാരിയിലേക്ക് തട്ടിക്കൊണ്ടുപോയത് സുഹൃത്തിന്‍റെ ഭാര്യയെ, വീട്ടിൽ കയറി പീഡിപ്പിച്ചതിന് പിന്നാലെ കടത്തിക്കൊണ്ടുപോയും പീഡനം; പ്രതി പിടിയിൽ

Published : Jun 29, 2026, 03:16 AM IST
man held for allegedly abducting and sexually assaulting friends wife

Synopsis

സുഹൃത്തിന്‍റെ ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും, തുടർന്ന് കടത്തിക്കൊണ്ടുപോയി വീണ്ടും പീഡനത്തിനിരയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സുഹൃത്തിന്‍റെ ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും, തുടർന്ന് കടത്തിക്കൊണ്ടുപോയി വീണ്ടും പീഡനത്തിനിരയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. അമ്പൂരി മഞ്ഞക്കുന്നേൽ കിഴക്കുംകര പുത്തൻവീട്ടിൽ പ്രദീപ് (32) ആണ് വെള്ളറട പൊലീസിന്‍റെ പിടിയിലായത്. ​സുഹൃത്ത് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രദീപ് 24-കാരിയായ യുവതിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് കന്യാകുമാരിയിലേക്ക് കടത്തിക്കൊണ്ടുപോയി, അവിടെ മുറിയെടുത്ത് വീണ്ടും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

​യുവതിയുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ​പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പഴയതും പുതിയതുമായ 17 മുറിവുകൾ, ആരതി എഴുതിയത് നിസ്സഹായതയുടെ കുറിപ്പ്, 'പലരോടും വിഷമം പറഞ്ഞു, ആരും കേട്ടില്ല'
'ഒരു ചെറിയ കയ്യബദ്ധം, നാറ്റിക്കരുത്', പലതവണയായി നാട്ടുകാർക്ക് കളഞ്ഞു കിട്ടിയപ്പോൾ കൊണ്ടുകൊടുത്തത് സ്റ്റേഷനിൽ, സ്വണം അടിച്ചെടുത്ത് എസ്എച്ച്ഒ