മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Published : Dec 09, 2020, 07:46 AM IST
മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Synopsis

ഇയാളുടെ പക്കല്‍നിന്നും 49.840 ഗ്രാം എംഡിഎംഎയും  അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു.  

കല്‍പ്പറ്റ: .05 ഗ്രാം അളവില്‍ പിടിക്കപ്പെട്ടാല്‍ പോലും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 23 കാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തോല്‍പ്പെട്ടി ചെക്പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ കുണ്ടോളി വീട്ടില്‍ കെ നാഫില്‍ പിടിയിലായത്. മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ശറഫുദ്ദീനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍നിന്നും 49.840 ഗ്രാം എംഡിഎംഎയും  അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎ അതീവ മാരകമായ മയക്കുമരുന്നാണ്. പ്രതിയെ മാനന്തവാടിയിലെ കോടതിയില്‍ ഹാജരാക്കി. പ്രിവന്റീവ്  ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, കെപി ലത്തീഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി അനൂപ്, കെഎസ് സനൂപ്, കെ മഹേഷ്, ഷിന്റോ സെബാസ്റ്റ്യന്‍, പി വിപിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസ് സര്‍വീസിന്‍റെ സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ കൊലപാതകം; റിജു വധക്കേസിൽ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
പോറ്റിയേ കേറ്റിയേ കൂട്ടത്തോടെ പാടി കോൺഗ്രസ് നേതാക്കൾ; പാരഡി ​ഗാനത്തിൽ കേസെടുത്തതിൽ എറണാകുളത്ത് പ്രതിഷേധം