എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, സംസ്ഥാനത്ത് ഇന്ന് മരണം നാലായി

Published : Aug 21, 2020, 03:00 PM IST
എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, സംസ്ഥാനത്ത് ഇന്ന് മരണം നാലായി

Synopsis

കൊച്ചി പച്ചാളത്ത് താമസിക്കുന്ന മാലിയിൽ ഗോപിനാഥനാണ് മരിച്ചത്. 63 വയസായിരുന്നു

കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കൊച്ചി പച്ചാളത്ത് താമസിക്കുന്ന മാലിയിൽ ഗോപിനാഥനാണ് മരിച്ചത്. 63 വയസായിരുന്നു. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.

സംസ്ഥാനത്ത് ഇന്ന് നാലാമത്തെ കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. പത്തനംതിട്ട ഊന്നുകൽ സ്വദേശി ലിസി (63) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കാസര്‍കോടും കോട്ടയത്തുമാണ് ഇന്ന് മറ്റ് രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

കാസർകോട് പൈവളിഗ സ്വദേശി അബ്ബാസ് (74) ഇന്നലെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയും ശ്വാസ തടസവും ഉണ്ടായതിനെ തുടർന്നാണ് ഇയാളെ മംഗൾപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന കട്ടപ്പന സുവർണഗിരി സ്വദേശി ബാബു (58) ഇന്നലെ രാത്രിയാണ് മരിച്ചത്. പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രിയദർശിനിയിൽ കയറേണ്ടെന്ന് സിപിഎം പ്രവർത്തകരോട് എംവി ​ഗോവിന്ദൻ പറയുന്നില്ലല്ലോ, എങ്കിൽ 35 ശതമാനം കയറില്ലല്ലോ; ബഹിഷ്കരിച്ചവരെ കാണാനില്ലെന്ന് മന്ത്രി
`കർശന നിർദേശം നൽകിയത് രണ്ട് തവണ, എന്നിട്ടും മണ്ണ് മാറ്റിയില്ല'; മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്കെന്ന് മന്ത്രി പി കെ ബഷീർ