മഹാരാഷ്ട്രയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കൊലപ്പെടുത്തി, ടിടിഇയെയും ആക്രമിച്ചു

Published : May 17, 2024, 09:44 AM ISTUpdated : May 17, 2024, 09:57 AM IST
മഹാരാഷ്ട്രയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കൊലപ്പെടുത്തി, ടിടിഇയെയും ആക്രമിച്ചു

Synopsis

കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. ടിടിഇയ്ക്കും മറ്റൊരു കോച്ച് അറ്റൻഡന്റിനും പരിക്കേറ്റു

മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരൻ റെയിൽവേ ജീവനക്കാരനെ കുത്തിക്കൊന്നു. ഇന്നലെ മുംബൈ - ബംഗളുരു ചാലൂക്യ എക്സ്പ്രസിൽ ലോണ്ട സ്റ്റേഷന് അടുത്ത് വച്ച് ഇന്നലെ രാത്രിയോടെയാണ് സംഭവം. ടിക്കറ്റ് ചോദിച്ച ടിടിഇയെയും റെയിൽവേ ജീവനക്കാരെയും പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ഖാനാപൂർ സ്റ്റേഷന് അടുത്ത് വച്ച് ചാടി രക്ഷപ്പെട്ടു. ഇയാൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. ടിടിഇയ്ക്കും മറ്റൊരു കോച്ച് അറ്റൻഡന്റിനും പരിക്കേറ്റിട്ടുണ്ട്. പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയവരാണോ? ശ്രദ്ധിക്കൂ എംവിഡി ഓഫർ; പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം, അദാലത്ത് ഏപ്രിൽ 27 മുതൽ, വിവരങ്ങളറിയാം
'പൊലീസിൽ ഇരുന്നപ്പോഴും പൊലീസ് ഉദ്യോഗസ്ഥരെ 'പോടാ, പുല്ലേ എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്'; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ ശ്രീലേഖ