ആലുവയിൽ യുവതിക്ക് നേരെ ആക്രമണം: പ്രതി പൊലീസ് പിടിയിൽ; പെട്രോളൊഴിച്ചത് മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിനെന്ന് മൊഴി

Published : Feb 11, 2025, 05:35 PM IST
ആലുവയിൽ യുവതിക്ക് നേരെ ആക്രമണം: പ്രതി പൊലീസ് പിടിയിൽ; പെട്രോളൊഴിച്ചത് മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിനെന്ന് മൊഴി

Synopsis

ആലുവ യുസി കോളേജിന് സമീപം സ്നേഹതീരം റോഡിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ച മുപ്പത്തടം സ്വദേശി അലി അറസ്റ്റിൽ

ആലുവ: യുവതിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിലായി. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്. തന്നെ മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ടെസിയെ ആക്രമിക്കാൻ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. ആലുവയിൽ സ്കൂട്ടറിലെത്തിയ യുവതിയെ പ്രതി ബൈക്ക് ഉപയോഗിച്ച് തടഞ്ഞു നിർത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി