പിണറായി സര്‍ക്കാരിൻ്റെ നേട്ടം പറഞ്ഞ് മന്ത്രിയുടെ പ്രസംഗം, സദസിൽ നിന്ന് കൂകിവിളി; പിടിച്ചുമാറ്റി പൊലീസ്

Published : Jul 07, 2024, 05:47 AM IST
പിണറായി സര്‍ക്കാരിൻ്റെ നേട്ടം പറഞ്ഞ് മന്ത്രിയുടെ പ്രസംഗം, സദസിൽ നിന്ന് കൂകിവിളി; പിടിച്ചുമാറ്റി പൊലീസ്

Synopsis

മന്ത്രി നിര്‍ദ്ദേശിച്ചത് പ്രകാരം പൊലീസുകാര്‍ ഇയാളോട് പുറത്തുപോകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല

ആലപ്പുഴ: പുന്നപ്രയിൽ മത്സ്യഫെഡ് സംഘടിപ്പിച്ച വിദ്യർത്ഥികൾക്കുള്ള അനുമോദന പരിപടിയിൽ മന്ത്രി സജി ചെറിയന്റെ പ്രസംഗത്തിനിടെ സദസിൽ നിന്ന് കൂകി വിളി. പിണറായി വിജയൻ സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങൾ മന്ത്രി പ്രസംഗത്തിനിടെ വിശദീകരിച്ചപ്പോഴാണ് സദസിൽ നിന്ന് കൂകി വിളി ഉയര്‍ന്നത്. മദ്യലഹരിയിലാണ് സദസിലുണ്ടായിരുന്ന ഒരാൾ കൂകി വിളിച്ചതെന്നാണ് വിവരം. ഇയാളെ പിടിച്ചുമാറ്റാൻ മന്ത്രി നിര്‍ദ്ദേശിച്ചതോടെ പൊലീസുകാര്‍ ഇടപെട്ട് ഇയാളോട് സദസിന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ തയ്യാറായില്ല. ഇതിനിടയിൽ സംഘാടകരിൽ ഒരാൾ കൂകി വിളിച്ചയാളെ കൈയ്യേറ്റം ചെയ്ത് പരിപാടി നടന്ന ഹാളിന് പുറത്തേക്ക് മാറ്റി. ഇയാളെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് നോക്കിനിന്ന സദസിനോട് ഇവിടെ ശ്രദ്ധിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ പ്രസംഗം തുടര്‍ന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ