കോഴിക്കോട് യുവാവ് വെടിയേറ്റു മരിച്ചു: സുഹൃത്ത് കസ്റ്റഡിയില്‍

Published : Dec 08, 2019, 08:25 AM IST
കോഴിക്കോട് യുവാവ് വെടിയേറ്റു മരിച്ചു: സുഹൃത്ത് കസ്റ്റഡിയില്‍

Synopsis

റഷീദിനൊപ്പമുണ്ടായിരുന്ന ലിബിന്‍ മാത്യു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

കോഴിക്കോട്: വിലങ്ങാട് ഇന്ദിരനഗറില്‍ യുവാവ് വെടിയേറ്റു മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി റഷീദ് (33) ആണ് മരിച്ചത്.  ഇന്നലെ രാത്രി 11 മണിയോടെയാണ് പള്ളിപ്പാറ വനപ്രദേശത്ത് വച്ചായിരുന്നു സംഭവം. 

റഷീദിനൊപ്പമുണ്ടായിരുന്ന ലിബിന്‍ മാത്യു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നായാട്ടിനായാണ് കാട്ടിലേക്ക് പോയതെന്നാണ് ലിബിന്‍ മാത്യു പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. എങ്ങനെയാണ് വെടിവെപ്പുണ്ടായതെന്നും ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. റഷീദിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ; റെക്കോർഡിട്ട് വിവാഹ ബുക്കിങ്
ഗവർണർക്കെതിരെ മുഖ്യമന്ത്രി; 'ഡിജിപിയെ എന്നല്ല ഒരുദ്യോ​ഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ച് വരുത്തരുത്'