തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിൽ നിന്നും ഒന്നരക്കോടി തട്ടിയെടുത്ത സംഘത്തിലെ പ്രധാനി അറസ്റ്റിൽ

Published : Jan 20, 2021, 08:08 PM IST
തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിൽ നിന്നും ഒന്നരക്കോടി തട്ടിയെടുത്ത സംഘത്തിലെ പ്രധാനി അറസ്റ്റിൽ

Synopsis

ക്രൈം ബ്രൈഞ്ച് ഡിവൈഎസ്പി ശ്യാംലാലിൻറെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിർമ്മൽകുമാറിൻറെ സഹായിയായ സ്ത്രീയെ തീഹാർ ജയിലേക്ക് മാറ്റിയിട്ടുണ്ട്.

ദില്ലി: തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിൽ നിന്നും ഒന്നരകോടി തട്ടിയെടുത്ത സംഘത്തിൻറെ പ്രധാനി ദില്ലയിൽ അറസ്റ്റിലായി. ബീഹാർ‍ സ്വദേശിയായ നിർമ്മൽകുമാർ ചൗധരിയും സഹായിയായ സ്ത്രീയുമാണ് പിടിയിലായത്. നിർമ്മൽകുമാറിനെ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. 

ക്രൈം ബ്രൈഞ്ച് ഡിവൈഎസ്പി ശ്യാംലാലിൻറെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിർമ്മൽകുമാറിൻറെ സഹായിയായ സ്ത്രീയെ തീഹാർ ജയിലേക്ക് മാറ്റിയിട്ടുണ്ട്. അത്യാധുനിക സംവിധാനമുള്ള ആശുപത്രി പണിയാൻ വിദേശ സഹായം വാഗ്ദാനം ചെയ്താണ് പണം തട്ടിയെതെന്ന് പൊലീസ് പറഞ്ഞു. നവമാധ്യമങ്ങള്‍ വഴി പ്രൊഷണുലുകളെ പരിചയപ്പെടുന്ന സംഘം തന്ത്രപരമായി തട്ടിപ്പ് നടത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ