രക്ഷകരായി ബസ് ജീവനക്കാര്‍; കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവാവ് കുഴഞ്ഞുവീണു, ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാര്‍

Published : Sep 10, 2025, 09:26 PM IST
Representative  Image

Synopsis

കെഎസ്ആർടിസി ബസ്സിനുള്ളിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാർ

പാലക്കാട്: കെഎസ്ആർടിസി ബസ്സിനുള്ളിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാർ. പെരിന്തൽമണ്ണ പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ ഇന്ന് രാത്രി എട്ടേകാലോട് കൂടിയാണ് യുവാവ് കുഴഞ്ഞു വീണത്. യുവാവിന് അപസ്മാരം അനുഭവപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബസ് ജീവനക്കാരുടെ സമയോജിതമായ ഇടപെടലിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശിയായ അമീറിനാണ് ബസ് ജീവനക്കാർ രക്ഷകരായത്.

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം