ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്‍റെ പുതിയ പരിശോധന ഫലം നെഗറ്റീവ്; ഇടപഴകിയതില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published : Mar 29, 2020, 08:43 PM ISTUpdated : Mar 29, 2020, 11:15 PM IST
ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്‍റെ പുതിയ പരിശോധന ഫലം നെഗറ്റീവ്; ഇടപഴകിയതില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

കൊവിഡ് സ്ഥിരീകരിക്കുകയും ഇപ്പോള്‍ ഭേദമാകുകയും ചെയ്ത കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടുകാരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്.   

ഇടുക്കി: കൊവിഡ് ബാധിതനായിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവുമായി അടുത്തിടപഴകിയ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു.  ഇടുക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇയാളെ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. അതേസയമം കൊവിഡ് സ്ഥിരീകരിക്കുകയും ഇപ്പോള്‍ ഭേദമാകുകയും ചെയ്ത കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടുകാരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. 

ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്‍റെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് വൈകിട്ടോടെയാണ് ഫലം ലഭ്യമായത്. അടുത്ത പരിശോധനാ ഫലവും നെഗറ്റീവാണെങ്കില്‍ ഇയാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിയും. തുടര്‍ന്ന് 28 ദിവസത്തെ നിരീക്ഷണത്തില്‍ തുടരണം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതാവായ ഉസ്‍മാന്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്‍തിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉസ്‍മാന്‍റെ വിപുലമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു. 

Read More: ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്‍റെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്; അടുത്ത ഫലം നിര്‍ണായകം

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം'; സുപ്രീം കോടതി
പരാതിയുമായെത്തിയ യുവതിക്ക് അർധരാത്രി മെസേജ്, സിവിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം